ജീവിതം ഇങ്ങനെയൊക്കെയാണ്
അത് റീജ ആൻ്റിയുടെ നിർബന്ധം കാരണം ആയിരുന്നു. അതിൻ്റ കാരണം വളരെ വൈകിയാണ് ഞാൻ അറിയുന്നത്..
നീയും ഞാനും തമ്മിൽ ഒരു വയസിൻ്റ വെത്യാസം ഇല്ല , പിന്നെ എൻ്റ പപ്പയും മമ്മിയും നിൻ്റെ പപ്പയും മമ്മിയും മുൻപേ നമ്മുടെ കല്യാണം തീരുമാനിച്ചിരുന്നു.
പക്ഷേ ഞാൻ അനാഥൻ ആയപ്പോൾ നിൻ്റെ മമ്മി അതിൽ നിന്നും പിന്നോട്ട് പോയി, അന്ന് മുതൽ ആണ് നീ എനിക്ക് രജിഷ ചേച്ചി ആകുന്നത്..
ഇതൊക്കെ ഞാൻ അറിയുന്നത് നമ്മുടെ അചൻ പറഞ്ഞിട്ടാണ്
ജിജോ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല….
ആദ്യമൊക്കെ നിന്നോട് സ്നേഹം ഉണ്ടായിരുന്നു , പിന്നെ പപ്പ നിന്നോട് കൂടുതൽ താൽപര്യം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് കോപം വരും.
പിന്നെ നിന്നെ അകറ്റി നിർത്താനും ഒഴിവാക്കാനും ഞാൻ ശീലിച്ചു..
പക്ഷേ നിനക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല എന്ന് അന്ന് മനസിലായില്ല….
നീ നിലനിൽകാൻ ശ്രമിച്ചു, ശീലിച്ചു…
അതാണ് കർത്താവ് എന്നെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് മനസമ്മതം മുടങ്ങിയപ്പോൾ നീ റൂമിൽ കയറി വന്നു സംസാരിച്ചില്ലെ അന്ന് മനസിലായി…
ജിജോ നിൻ്റെ ദാനം അതാണ് എൻ്റ ജീവിതം, എൻ്റ പപ്പയുടെ കുടുംബത്തിൻ്റെ അഭിമാനം…
ഇന്ന് ജിജോ ജോസ് ഒരു ഐഎഎസ് കാരൻ എന്ന് അറിയുമ്പോൾ സന്തോഷം പതി മടങ്ങ് കൂടുതലാണ്….
രജി. . . എൻ്റ സ്നേഹം സത്യമാണ് എന്ന് കർത്താവിന് അറിയാം….
One Response
Baki elle adipolli story