എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 8




ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – “ദേവികെ നീ… നാട്ടിലേക്ക് പോയില്ലെ.

“ഞാൻ…”

എനിക്ക് ഒന്നും പറയാൻ പറ്റാൻ കഴിയുന്നില്ലായിരുന്നു.

പിന്നെ അവളെ മേത്തുനിന്ന് വിടീപ്പിച്ചു.

“നീ എന്താടി ക്യാമ്പിലേക്ക് പോകാതെ..
ഇവിടെ കിടന്നു മരിക്കാൻ ആയിരുന്നോ ”

അവൾ ഒന്നും മിണ്ടിയില്ല.

ഞങ്ങൾ നിന്നിരുന്ന വീട് പൂർണ്ണമായും മുങ്ങാൻ പോകുവാ എന്നുള്ള സുചന തന്ന് വെള്ളം പതുകെ പൊങ്ങിത്തുടങ്ങി.

“ഇനി ഇവിടെ നിന്നാൽ സേഫ് അല്ലാ. നമുക്ക് പോകാം ”

എന്ന് പറഞ്ഞു.

“എനിക്ക് നിന്തൽ അറിയില്ലെടാ ”

ആദ്യമായി അവൾ എന്നോട് സംസാരിച്ചു.

കല്യാണ ദിവസം കാറിൽനിന്ന് ഇറങ്ങി പോയപ്പോൾ സംസാരിച്ചിട്ട് ഇപ്പോഴാണ് അവൾ എന്നോട് സംസാരിക്കുന്നെ.

എനിക്ക് പിന്നെ അപ്പൊത്തന്നെ ബുദ്ധിയുദിക്കുന്ന ആളായത്കൊണ്ട് ഞാൻ വേറെ ഒന്നും നോക്കിയില്ലാ.
ആ വീടിനുള്ളിൽ നിന്ന് മുകളിലേക്കു കയറാൻ കഴിയുമായിരുന്നു. അതുകൊണ്ടാണ് അവൾക്ക് മുകളിലേക്ക് കയറാൻ കഴിഞ്ഞത്.

ഞാൻ അതിലുടെ നോക്കിയപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ടിന്നുകളൊക്കെ മുകളിൽ വന്നിട്ടുണ്ട്. അതെല്ലാം ഞാൻ എടുത്തു. കുറയെല്ലാം അവളുടെ ബാഗിൽ നിറച്ചു. അവളുടെ മൊബൈൽ ഫോണിന്റെ സിം ഊരി അവൾക്ക് കൊടുത്തിട്ട് ഫോൺ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ..

“അത്‌ കളയല്ലേ.. എന്റെ അച്ഛന്റെ ഫോണാണ്.”

ഞാൻ അത് ഒരു ടിന്നിൽ ഇട്ട് വെള്ളം കയറാതെ അവളുടെ ബാഗിലേക്ക് ഇട്ട് ബാഗ് അടച്ചു. അതിൽ അവളുടെ ഒരു ഫയലും പിന്നെ ഒരു പേഴ്സും റെക്കോർഡ്സും ആണ് ഉണ്ടായിരുന്നത്.

രണ്ട് മിനറൽ വാട്ടർ കുപ്പി അത് എന്റെ ഷർട്ടിന്റെ ഉള്ളിലേക്ക് ഇട്ടശേഷം ഞാൻ അവളോട് പറഞ്ഞു.

” നമുക്ക് എന്നാൽ ഇറങ്ങിയാലോ.”

അപ്പോഴേക്കും ഞങ്ങളുടെ മുട്ടിനുതാഴെ വെള്ളവും നല്ല ഒഴുകുമായി.

ഒരു കറുത്ത ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. ആ ചുരിദാറിന്റെ ഷാൾ എടുത്തു എന്റെ കൈയിലും അവളുടെ ബാഗിലും ഞാൻ കെട്ടി.

അപ്പോഴേക്കും നേരം വെളുത്തിരുന്നു. ആ കാഴ്ച്ചകണ്ടു ഞാൻ ഒന്ന് പേടിച്ചു ഇരുന്നു.

ഇങ്ങോട്ട് വന്നപ്പോൾ ഇരുട്ടും നല്ല മഴയും ആയത് കൊണ്ട് അങ്ങനെ കാണാൻ പറ്റില്ലായിരുന്നു. പക്ഷേ നല്ല മഴയും മൊത്തത്തിൽ മുങ്ങിക്കിടക്കുന്ന സ്ഥലവും കുത്തി ഒഴുകുന്ന നദിയും കണ്ടപ്പോൾ ഇവളെയും കൊണ്ട് ബൈക്ക് ഇരുന്നോടം വരെ എത്തുമോ എന്നുള്ള പേടി എന്നെ പൊതിഞ്ഞു.

അവൾ പറയാൻ തുടങ്ങി.

“ഹരി പേടിയാകുന്നടാ ”

നല്ല മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. വെളിച്ചം മൊത്തം വ്യാപിക്കാൻ വേണ്ടി കുറച്ച് നേരം നോക്കിനിന്നശേഷം അവളോട് പറഞ്ഞു.

“മരിക്കുവാണേൽ ഒരുമിച്ച്..
വാ ഇറങ്ങാം ”

3 thoughts on “എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 8

  1. ആശാനേ ഇത്തിരികൂടി പെട്ടന്ന് ഭാഗങ്ങൾ ഇടാമോ?. സൂപ്പർ കഥയാണ്. അതുകൊണ്ടാണ് ഇത്രയും ആകാംഷ. ഒന്നും വിചാരിക്കരുത് 🤩🤩😍😍😍

Leave a Reply

Your email address will not be published. Required fields are marked *