ജീവിതം ഇങ്ങനെയൊക്കെയാണ്
സാറേ , ബസ്സ് വരുന്നു ഞാൻ കയറട്ടെ….
ശരി, ബിനോയ് ചേട്ടാ ..
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു പാലക്കാട് ഹൈവേയിലൂടെ വീടിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി…
ഏകദേശം എഴുപത്തി ഒന്ന് കിലോ മീറ്റർ ഒരു മണിക്കൂറ് അൻപത് മിനിറ്റ് വരും യാത്ര…..
യാത്രയിൽ രജി മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു….
കുളിർ മലയിൽ വച്ച് സംസാരിച്ച ആളെ അല്ലാത്ത പോലെ……
ഞാൻ ചോദിക്കുന്നതിനു മാത്രം ഉത്തരം.
സഹികെട്ട് ഞാൻ പറഞ്ഞു ഇത് ഇൻ്റർവ്യൂ അല്ല എന്ന്….
പിന്നീട് അവളും സംസാരിക്കാൻ തുടങ്ങി.
രജി സംസാരികുമ്പോൾ ഞാൻ സൈഡ് ഗ്ലാസിലൂടെ ആ സുന്ദരമായ മുഖവും അതിൽ മിന്നി മറയുന്ന ഭാവങ്ങളും ആസ്വദിച്ചു…..
ഇടക്ക് ഒളികണ്ണിട്ട് അവളെ നോക്കുകയും ചെയ്തു…
രജി നിൻ്റെ സംശയങ്ങൾ ചോദ്യങ്ങൾ തീർന്നില്ലേ?..
ജിജോ ഇച്ഛായ ഞാനെങ്ങനെ ഇതൊക്കെ ഒരു നിമിഷം കൊണ്ട് വിശ്വസിക്കും.
ഇപ്പോഴും ആകെ കൺഫ്യൂഷൻ ആണ്..
നമ്മൾ ആദ്യം പോകുന്നത് പള്ളിയിലേക്ക് ആണ്, അച്ൻ പറയുമ്പോൾ എല്ലാം വിശ്വസിക്കും…..
പിന്നെ നിന്നെ ഇഷ്ടം ഉള്ളത് കൊണ്ട് തന്നെയാണ് ഞാൻ ഒന്നും ആലോചിക്കാതെ മനസമ്മതത്തിനും കല്യാണത്തിനും സമ്മതം മൂളിയത്….
കുട്ടികാലത്ത് തന്നെ നിന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. അത് മനസ്സിൽ കൊണ്ട് നടന്നു.
രജീഷ ചേച്ചി എന്ന് നിന്നെ ഞാൻ വിളിച്ചു തുടങ്ങിയത് ഓർമയുണ്ടോ?..
One Response
Baki elle adipolli story