ജീവിതം ഇങ്ങനെയൊക്കെയാണ്
ബിനോയ് ചേട്ടാ , മലമ്പുഴ വരെ ഞങ്ങളെ കൊണ്ടാക്കി തിരിച്ചു വന്നു രാവിലെ വീണ്ടും പിക് ചെയ്യാൻ വരണം…..
അത് ഞാൻ നേരത്തെ എത്താം….
അത് വേണ്ട ചേട്ടാ,, രണ്ടു മൂന്നു ദിവസം ആകും ഗസ്റ്റ് ഹൗസ് വർക് തീരാൻ എന്നല്ലേ പറഞ്ഞത്….
അത് വരെ ഞാൻ ഡ്രൈവ് ചെയ്തു പോകാം, ചേട്ടൻ ഓഫീസിൽ രാവിലെ എത്തിയാൽ മതി…..
സാറ്, പറയും പോലെ ചെയ്യാം,,
എന്നാല് , ബിനോയ് ചേട്ടൻ ഓഫീസിലേക്ക് ഡ്രൈവ് ചെയ്തൊ…..
അത് ,വേണ്ട സാറേ ഞാൻ ഇവിടെ മൈൻ റോഡിൽ ഇറങ്ങി ബസിനോ ഓട്ടോക്കോ പോകാം, സാറിന് അങ്ങ് എത്താൻ ഉള്ളതല്ലേ…..
എന്നാൽ അങ്ങനെ ചെയ്യാം…..
മെയ്ൻ റോഡിൽ വണ്ടി എത്തിയപ്പോൾ ഒരു ഓരമായി നിർത്തി…..
സാറേ, ഞാൻ എന്നാൽ ഇറങ്ങുന്നു..
രാവിലെ ഞാൻ ഓഫീസിൽ എത്താം….
ഗസ്റ്റ് ഹൗസിലെ വർക് ഒന്ന് ശ്രദ്ധിക്കണം,,,
കഴിയും വേഗം തീർത്താലെ ഈ യാത്ര ഒഴിവാക്കാൻ കഴിയൂ……
ഞാൻ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു…
ബാക്കിലെ സീറ്റിൽ തന്നെ ഇരുന്ന രജിയെ ഞാൻ വിളിച്ചു…
രജി ഞാൻ നിൻ്റെ ഡ്രൈവർ അല്ല, ഇങ്ങോട്ട് വന്നു മുൻ സീറ്റിൽ ഇരിക്കു…
ആ, പറഞ്ഞപ്പോലെ മാഡം എന്താ ഉറങ്ങി പോയൊ…. ബിനോയ് ചേട്ടൻ ചോദിച്ചു….
ആകെ ചമ്മി പോയി രജി….
അവള് പെട്ടന്ന് തന്നെ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങി മുന്നിൽ എൻ്റ അടുത്ത് വന്നിരുന്നു..
One Response
Baki elle adipolli story