ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – അതിനെന്താ സാർ….
ഇങ്ങോട്ടു കയറിയ ഗേറ്റിനൊട് ചാരിയാണ് അങ്ങോട്ട് ഉള്ള വഴി……
ഗസ്റ്റ് ഹൗസിൻറ് കുറച്ചു മാറി സ്റ്റാഫ് കൊട്ടേഴ്സ് അവിടെ ഒരോ നിലയിലും പത്ത് കൊട്ടേഴ്സ് വീതം മൂന്നു നിലകളിൽ മുപ്പതു കൊട്ടേഴ്സ് ഉണ്ടെന്ന് പറഞ്ഞു…
ബിനോയ് ചേട്ടൻ ഫസ്റ്റ് ഫ്ളോറിൽ B3 യിൽ ആണ് എന്ന് പറഞ്ഞു….
താഴെ നിന്ന് ചുറ്റുപാട് നിരീക്ഷിച്ചു…
കുഴപ്പം ഇല്ല ചുറ്റും മതിൽ കെട്ടി അതിനുള്ളിൽ നിൽക്കുന്ന വലിയ ബിൽഡിംഗ്…….
മുൻ ഭാഗത്ത് കളിക്കാൻ ഉള്ള സ്ഥലം ഉണ്ട്…..
(ഫോൺ റിംഗ് ചെയ്തു)
ഹലോ,, ആ രജി
ഇച്ചായ പോകാം എന്നാ…
ആ.. ഞാൻ ഇപ്പൊൾ വരാം. നീ ഗേറ്റിനു മുന്നിൽ നിക്ക്….
ബിനോയ് ചേട്ടാ ഇറങ്ങാം…
സാറേ വീട്ടിൽ ഒന്ന് കയറിട്ട്…
ചേട്ടാ , അത് പിന്നെ ആകാം..
ഞാൻ ഇങ്ങോട്ട് അല്ലേ വരുന്നത്….
രജി അവിടെ ഹോസ്പിറ്റലിൽ കാത്ത് നിൽകുന്നു…
എന്നാൽ പോകാം ,,സാർ
ഞങൾ വണ്ടിയിൽ കയറി പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി നീങ്ങി…..
ചേട്ടാ , ഇവിടെ ഒരു കുളിർമല ഇല്ലെ,,,
ഉണ്ട്,, സാർ നമുക്ക് അവിടെ ഒന്ന് പോകണം…..
പോകാം ,,സാറേ ,, പാലക്കാട് റൂട്ടിൽ ആണ്, ഇഎംഎസ് ഹോസ്പിറ്റലിൻ്റെ ഏകദേശം അടുത്ത്..
പിന്നെ കൊടികുത്തി മല ഉണ്ട്, അത് കുറച്ചു ദൂരം കൂടി ഉണ്ട്…..
സാർ,, ഹോസ്പിറ്റലിന് അകത്തേക്ക് കയറ്റണോ
വേണ്ട ഗേറ്റിനു സമീപം ഒത്തുക്കിയാൽ മതി…
ആ,,, അവിടെ ഒത്ക്കൂ. ,, രജി അവിടെ നിൽകുന്നുണ്ട്…
വണ്ടി രജിയുടെ അടുത്ത് നിർത്തി…
ഞാൻ ഡോർ തുറന്നു കൊടുത്തു കയറാൻ പറഞ്ഞു.
രജി കയറി എൻ്റ അടുത്ത് ഇരുന്നു..
ബിനോയ് ചേട്ടാ പോകാം..
സബ് കലക്ടറുടെ ഇന്നോവ കാർ കുളിർമല ലക്ഷ്യമാക്കി നീങ്ങി….
ഇന്നത്തെ ഷിഫ്റ്റ് കഴിഞു അല്ലേ…..
നാളെ എങ്ങനെ ആണ്…
ഒരു ആഴ്ച്ച രാവിലെ പിന്നെ ഉച്ചക്ക് പിന്നെ രാത്രി……
ഓക്കേ….
വണ്ടി ഹൈവെയിൽ നിന്നും ഉൾ റോഡിലേക്ക് കയറി ……
അല്പനേരം ഓടിയപ്പോൾ കുളിർ മലയുടെ താഴെ വണ്ടി നിന്നു……
സാറേ എത്തി …..
ഓക്കേ
രജി ഇറങ്ങു….
ബിനോയ് ചേട്ടാ,,, ഞങ്ങൾ ഒന്ന് നടന്നു വരാം…..
അങ്ങനെ ഞാനും രജിയും മലയുടെ താഴ്വാരത്തിലൂടെ നടന്നു..
രജി എന്തെങ്കിലും സംസാരിക്കു,,,
നീ ഒന്ന് ഫ്രീ ആകാൻ ആണ് ഇങ്ങോട്ട് വന്നത്……
ജിജോ എന്ത് സംസാരിക്കാൻ ആണ്….
ഞാൻ ആകെ കൺഫ്യൂസെഡ് ആണ്.
ഓക്കേ,, പിന്നെ നമ്മൾ സൺഡേ മുതൽ താമസം ഇങ്ങോട്ട് മാറ്റണം…..
ഗസ്റ്റ് ഹൗസ് വർക് കഴിയും സൺഡേ…
എന്നാൽ നിനക്കും എനിക്കും യാത്ര ഒഴിവാക്കാം….
ആദ്യം വീട്ടിൽ എത്തട്ടെ, ഇച്ചായ എന്നിട്ട് മറ്റു കാര്യങ്ങൾ…..
നമുക്ക് പോകാം ,, ഇനി നിന്നാൽ വൈകും ….
എന്നാൽ പോകാം…
ഞങ്ങൾ തിരിച്ചു കാറിന് അടുത്തേക്ക് നടന്നു…
കാറിൽ കയറി…..
കുളിർ മലയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു……
ബിനോയ് ചേട്ടാ , മലമ്പുഴ വരെ ഞങ്ങളെ കൊണ്ടാക്കി തിരിച്ചു വന്നു രാവിലെ വീണ്ടും പിക് ചെയ്യാൻ വരണം…..
അത് ഞാൻ നേരത്തെ എത്താം….
അത് വേണ്ട ചേട്ടാ,, രണ്ടു മൂന്നു ദിവസം ആകും ഗസ്റ്റ് ഹൗസ് വർക് തീരാൻ എന്നല്ലേ പറഞ്ഞത്….
അത് വരെ ഞാൻ ഡ്രൈവ് ചെയ്തു പോകാം, ചേട്ടൻ ഓഫീസിൽ രാവിലെ എത്തിയാൽ മതി…..
സാറ്, പറയും പോലെ ചെയ്യാം,,
എന്നാല് , ബിനോയ് ചേട്ടൻ ഓഫീസിലേക്ക് ഡ്രൈവ് ചെയ്തൊ…..
അത് ,വേണ്ട സാറേ ഞാൻ ഇവിടെ മൈൻ റോഡിൽ ഇറങ്ങി ബസിനോ ഓട്ടോക്കോ പോകാം, സാറിന് അങ്ങ് എത്താൻ ഉള്ളതല്ലേ…..
എന്നാൽ അങ്ങനെ ചെയ്യാം…..
മെയ്ൻ റോഡിൽ വണ്ടി എത്തിയപ്പോൾ ഒരു ഓരമായി നിർത്തി…..
സാറേ, ഞാൻ എന്നാൽ ഇറങ്ങുന്നു..
രാവിലെ ഞാൻ ഓഫീസിൽ എത്താം….
ഗസ്റ്റ് ഹൗസിലെ വർക് ഒന്ന് ശ്രദ്ധിക്കണം,,,
കഴിയും വേഗം തീർത്താലെ ഈ യാത്ര ഒഴിവാക്കാൻ കഴിയൂ……
ഞാൻ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു…
ബാക്കിലെ സീറ്റിൽ തന്നെ ഇരുന്ന രജിയെ ഞാൻ വിളിച്ചു…
രജി ഞാൻ നിൻ്റെ ഡ്രൈവർ അല്ല, ഇങ്ങോട്ട് വന്നു മുൻ സീറ്റിൽ ഇരിക്കു…
ആ, പറഞ്ഞപ്പോലെ മാഡം എന്താ ഉറങ്ങി പോയൊ…. ബിനോയ് ചേട്ടൻ ചോദിച്ചു….
ആകെ ചമ്മി പോയി രജി….
അവള് പെട്ടന്ന് തന്നെ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങി മുന്നിൽ എൻ്റ അടുത്ത് വന്നിരുന്നു..
സാറേ , ബസ്സ് വരുന്നു ഞാൻ കയറട്ടെ….
ശരി, ബിനോയ് ചേട്ടാ ..
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു പാലക്കാട് ഹൈവേയിലൂടെ വീടിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി…
ഏകദേശം എഴുപത്തി ഒന്ന് കിലോ മീറ്റർ ഒരു മണിക്കൂറ് അൻപത് മിനിറ്റ് വരും യാത്ര…..
യാത്രയിൽ രജി മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു….
കുളിർ മലയിൽ വച്ച് സംസാരിച്ച ആളെ അല്ലാത്ത പോലെ……
ഞാൻ ചോദിക്കുന്നതിനു മാത്രം ഉത്തരം.
സഹികെട്ട് ഞാൻ പറഞ്ഞു ഇത് ഇൻ്റർവ്യൂ അല്ല എന്ന്….
പിന്നീട് അവളും സംസാരിക്കാൻ തുടങ്ങി.
രജി സംസാരികുമ്പോൾ ഞാൻ സൈഡ് ഗ്ലാസിലൂടെ ആ സുന്ദരമായ മുഖവും അതിൽ മിന്നി മറയുന്ന ഭാവങ്ങളും ആസ്വദിച്ചു…..
ഇടക്ക് ഒളികണ്ണിട്ട് അവളെ നോക്കുകയും ചെയ്തു…
രജി നിൻ്റെ സംശയങ്ങൾ ചോദ്യങ്ങൾ തീർന്നില്ലേ?..
ജിജോ ഇച്ഛായ ഞാനെങ്ങനെ ഇതൊക്കെ ഒരു നിമിഷം കൊണ്ട് വിശ്വസിക്കും.
ഇപ്പോഴും ആകെ കൺഫ്യൂഷൻ ആണ്..
നമ്മൾ ആദ്യം പോകുന്നത് പള്ളിയിലേക്ക് ആണ്, അച്ൻ പറയുമ്പോൾ എല്ലാം വിശ്വസിക്കും…..
പിന്നെ നിന്നെ ഇഷ്ടം ഉള്ളത് കൊണ്ട് തന്നെയാണ് ഞാൻ ഒന്നും ആലോചിക്കാതെ മനസമ്മതത്തിനും കല്യാണത്തിനും സമ്മതം മൂളിയത്….
കുട്ടികാലത്ത് തന്നെ നിന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. അത് മനസ്സിൽ കൊണ്ട് നടന്നു.
രജീഷ ചേച്ചി എന്ന് നിന്നെ ഞാൻ വിളിച്ചു തുടങ്ങിയത് ഓർമയുണ്ടോ?..
അത് റീജ ആൻ്റിയുടെ നിർബന്ധം കാരണം ആയിരുന്നു. അതിൻ്റ കാരണം വളരെ വൈകിയാണ് ഞാൻ അറിയുന്നത്..
നീയും ഞാനും തമ്മിൽ ഒരു വയസിൻ്റ വെത്യാസം ഇല്ല , പിന്നെ എൻ്റ പപ്പയും മമ്മിയും നിൻ്റെ പപ്പയും മമ്മിയും മുൻപേ നമ്മുടെ കല്യാണം തീരുമാനിച്ചിരുന്നു.
പക്ഷേ ഞാൻ അനാഥൻ ആയപ്പോൾ നിൻ്റെ മമ്മി അതിൽ നിന്നും പിന്നോട്ട് പോയി, അന്ന് മുതൽ ആണ് നീ എനിക്ക് രജിഷ ചേച്ചി ആകുന്നത്..
ഇതൊക്കെ ഞാൻ അറിയുന്നത് നമ്മുടെ അചൻ പറഞ്ഞിട്ടാണ്
ജിജോ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല….
ആദ്യമൊക്കെ നിന്നോട് സ്നേഹം ഉണ്ടായിരുന്നു , പിന്നെ പപ്പ നിന്നോട് കൂടുതൽ താൽപര്യം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് കോപം വരും.
പിന്നെ നിന്നെ അകറ്റി നിർത്താനും ഒഴിവാക്കാനും ഞാൻ ശീലിച്ചു..
പക്ഷേ നിനക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല എന്ന് അന്ന് മനസിലായില്ല….
നീ നിലനിൽകാൻ ശ്രമിച്ചു, ശീലിച്ചു…
അതാണ് കർത്താവ് എന്നെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് മനസമ്മതം മുടങ്ങിയപ്പോൾ നീ റൂമിൽ കയറി വന്നു സംസാരിച്ചില്ലെ അന്ന് മനസിലായി…
ജിജോ നിൻ്റെ ദാനം അതാണ് എൻ്റ ജീവിതം, എൻ്റ പപ്പയുടെ കുടുംബത്തിൻ്റെ അഭിമാനം…
ഇന്ന് ജിജോ ജോസ് ഒരു ഐഎഎസ് കാരൻ എന്ന് അറിയുമ്പോൾ സന്തോഷം പതി മടങ്ങ് കൂടുതലാണ്….
രജി. . . എൻ്റ സ്നേഹം സത്യമാണ് എന്ന് കർത്താവിന് അറിയാം….
അന്ന് നിൻ്റെ മനസമ്മതം മുൻ നിശ്ചയിച്ച പ്രകാരം നടന്നിരുന്നു എങ്കിൽ ഞാൻ പിന്നീട് ഒരു പെൺകുട്ടിയെ കുറിച്ച് ചിന്തിക്കുകപോലും ഇല്ല.
എന്നെ ജിജോക്ക് അത്രയും ഇഷ്ടം ആണോ , ഞാൻ അറിയാതെ പോയി,, മനസ്സിലാക്കാതെ പോയി…
സംസാരത്തിന് ഇടയിൽ രജി എന്നെ സ്നേഹിക്കാനും അംഗീകരിക്കാനും തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കി…
പിന്നെ ജിജോ ഇച്ചായ ഞാൻ പറയാൻ മറന്നു…
സൺഡേ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഔട്ട് ഡോർ പ്ലാൻ ചെയ്തിട്ടുണ്ട്…
നോക്കാം നമുക്ക്…
എന്നാല് സൺഡേ രാത്രി ഗസ്റ്റ് ഹൗസിലേക്ക് പോകേണ്ടി വരും…
മറ്റു എമർജൻസി എന്തെങ്കിലും വന്നാൽ എല്ലാം മാറ്റേണ്ടി വരും….
സൺഡേ എല്ലാം പോകേണ്ടി വരുമോ…. ( തുടരും )
One Response
Baki elle adipolli story