ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – ഹലോ , ഗയിസ്…..
എല്ലാവരും അഞ്ച് മിനുട്ട് ജോലി നിർത്തി വച്ച് ഇവിടെ ശ്രദ്ധിക്കുക…
ഓക്കേ…..
ഞാൻ ജിജോ ജോസ് ഐഎഎസ് , ഇന്നലെ ഇവിടെ പെരിന്തൽമണ്ണ സബ് കലക്ടർ ആയി ജോലിയിൽ പ്രവേശിച്ചു…..
സാധാരണ ഒരു ഐഎഎസ് ഓഫീസർ ചാർജ് എടുക്കുമ്പോൾ പ്രോട്ടോകോൾ പ്രകാരം നടത്തേണ്ട ചടങ്ങുകൾ സർക്കാരിൻ്റെ നിർദ്ദേശപ്രകാരം ഒഴിവാക്കിയത് അറിയുമല്ലോ….
നമ്മുടെ മുൻ സബ് കലക്ടർ തുടങ്ങി വച്ച കാര്യങ്ങളിൽ നിന്നും ഒരു മാറ്റം ഞാൻ വരുത്തുന്നില്ല…
പുതിയ കാര്യങ്ങൾ നമുക്ക് വഴിയെ ആവിഷ്കരിക്കാം , ഇപ്പൊൾ കോവിഡ്മായി ബന്ധപ്പെട്ട് പൊതുജനത്തിന് സംരക്ഷണം നൽകേണ്ടത് ആണ് പ്രധാനം..
ആർക്കും എപ്പോഴും എന്തിനും കോൺടാക്ട് ചെയ്യാം.
ഒഫീഷ്യൽ നമ്പർ എല്ലാവർക്കും അറിയാമല്ലോ, കൂടെ പേഴ്സണൽ നമ്പർ കൂടെ
ഇനി നിങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ……
സാർ,. എൻ്റ പേര് വിജയ് മേനോൻ ഞാൻ അടുത്ത വർഷം ഫെബ്രുവരിയിൽ വിരമിക്കാൻ പോകുന്നു , ഇവിടുത്തെ സീനിയർ സ്റ്റാഫ് ആണ്.
പറഞ്ഞോളൂ….
സ്റ്റാഫിൻ്റെ ഭാഗത്ത് നിന്നും മുഴുവൻ സപ്പോർട്ടും ഞാൻ വാഗ്ദാനം ചെയ്യുന്നു…….
താങ്ക്യൂ,, വിജയ് മേനോൻ ചേട്ടാ.
അങ്ങേക്ക് എൻ്റ പ്രായത്തോളം അനുഭവപരിചയം ഉണ്ട് അത് നമ്മുടെ ഓഫീസിനും ജനത്തിനും വേണ്ടി ഉപയോഗിക്കുന്നതിൽ അഭിമാനം ഉണ്ട്….