ജീവിതം ഇങ്ങനെയൊക്കെയാണ്
സാർ,,
ഷാജി ചേട്ടൻ ഇരിക്ക്…
സാർ, എന്താ വിളിപ്പിച്ചത് പറയൂ..
ഷാജി ചേട്ടാ നമുക്ക് ഓഫീസിലെ എല്ലാ യൂണിയൻ നേതാക്കളെയും ഒന്ന് ക്യാബിനിലേക്ക് വിളിക്കണം. ആരൊക്കെ എന്ന് അറിയില്ല..
അതാണോ, സാർ ഞാൻ വിളിക്കാം..
അവരുടെ പേരുകൾ പറയൂ….
വിജയൻ കൊടത്ത് (സി പി ട്ടി യു)
ഇബ്രാഹിം കേ (എ കി ട്ടി യു സി)
ജോർജ് പി കേ (ഐ സി ട്ടീ യു സി)
ശ്രീനി വിമൽ (ബി വി എസ്)
അഹമ്മദ് (ലേ ട്ടി യു)
ഇവരെല്ലാം ഒന്ന് ഡ്യൂട്ടി യിൽ ഉണ്ടല്ലോ..
ഉണ്ട്…. ഇപ്പൊൾ ഒന്നര വർഷം ആയിട്ട് ലീവ് എല്ലാവരും കുറവാണ് സർക്കാരിൻ്റെ നിർദേശം ഉണ്ട്..
ശരി, അവരോട് വരാൻ പറയൂ.
ഷാജി ചേട്ടൻ ക്യാബിനിൽ നിന്നും ഇറങ്ങി.
അല്പം കഴിഞ്ഞപ്പോൾ ഓരോരുത്തരും സമ്മതം ചോദിച്ചു ക്യാബിനിൽ എത്തി…
ഇരിക്കൂ…
കഴിഞ്ഞ ദിവസം മാഡം ചാർജ് എനിക്ക് ഹാൻഡ് ഓവർ ചെയ്തത് നിങ്ങളുടെ എല്ലാവരുടെയും സാനിധ്യത്തിൽ ആണ്…
പിന്നെ ഈ സാഹജര്യത്തിൽ ഒരു ചടങ്ങ് നടത്തുന്നത് നമ്മൾ വിവാദം സ്വയം
ഉണ്ടാക്കും പോലെ ആകും..
മീഡിയ എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കുക .അല്ലേ….
പരിചയപ്പെടൽ ഞാൻ നിങൾ ജോലി ചെയ്യുന്ന ഹാളിൽ വന്നു നടത്താം…
സാർ, വിളിപ്പിച്ചത് പറഞ്ഞില്ല…..
മാടത്തിന് നിങ്ങൾ നൽകിയ പിന്തുണ എനിക്കും ലഭ്യമാക്കണം എന്ന് പറയാൻ വിളിച്ചതാണ്….
പിന്നെ മാഡം തുടങ്ങി വച്ച കാര്യങ്ങളിൽ മാറ്റം ഉണ്ടാകില്ല,, എല്ലാം അതുപോലെ മുന്നോട്ട് പോകണം , മാറ്റങ്ങൾ ഞാൻ പഠിച്ചു പറയാം…
One Response
ബാക്കി ഇടുമോ ഇന്ന്