ജീവിതം ഇങ്ങനെയൊക്കെയാണ്
അച്ഛനാണ് പറഞ്ഞത്.. നിനക്ക് ഇതേ താൽപര്യം നിന്റെ കല്യാണ പ്രായത്തിൽ ഉണ്ടെങ്കിൽ അന്ന് ഞാൻ മാത്യൂസ്നോട് സംസാരിക്കാം.. പക്ഷേ നീ അതിനുള്ളിൽ ഒരു നല്ലനിലയിൽ എത്തണം….
അവിടന്ന് തുടങ്ങിയതാണ് സിവിൽ സർവീസ് പഠനം….
അതായത് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ..
ജിജോയുടെ സീനിയർ ആയി പ്ലസ് ടുവിന് രജിഷ ചേച്ചിയും പഠിക്കുന്നുണ്ടായിരുന്നു..
അവന് അടങ്ങാത്ത പ്രേമമായിരുന്നു രജിഷ ചേച്ചിയോട് , ആ കണ്ണുകൾ അവനെ പ്രേമത്തിൻ്റെ നികൂഢതയിൽ എത്തിക്കും.
പ്ലസ് 2 വിന് ജിജോ പ്രൈവറ്റ് ആയും രജീഷ സ്കൂളിലുമായിരുന്നു…
ജിജോ കോമേഴ്സ്, അവൾ സയൻസ് ബയോളജിയും….
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ ജിജോ മാത്യൂസ് അങ്കിളിൻ്റെ പണിക്കാരനായി.
പിന്നെ പ്ലസ് ടുവിന് രാവിലെ ക്ലാസും ഉച്ചക്ക് സൈറ്റിലെ ജോലിയും ആയി മുന്നോട്ട് പോയി.
രാത്രിയിൽ പള്ളിയിൽ അച്ചൻ്റ കൂടെ പ്രാർത്ഥനയും പഠിത്തവും…
പത്ത് മണി ആകുമ്പോഴേക്കും മാത്യൂസ് അങ്കിളിൻ്റെ വീട്ടിലേക്കും. ഇതായിരുന്നു ദിനചര്യ.
രാവിലെ ആറ് മണിക്ക് എഴുന്നേൽകണം വിറക് കീറൽ, വെള്ളം കോരൽ സകല പണികളും തീർത്തു ഒൻപത് മണിയാകുമ്പോഴേക്കും ക്ലാസ്സിനു പോകണം..
മാത്യൂസ് അങ്കിളിൻ്റെ ഭാര്യ റീജ ആൻ്റിക്ക് ജിജോയിൽ വല്യ താൽപര്യം ഇല്ലായിരുന്നു…
ചേട്ടാനിയന്മാരായ റോബിനും റോജിനും വലിയ കുഴപ്പം ഇല്ലായിരുന്നു.