ജീവിതം ഇങ്ങനെയൊക്കെയാണ്
വീടിൻ്റെ ഹാളിൽ ഒരു പായ വിരിച്ച് കിടത്തം..
ആദ്യമൊക്കെ റീജ ആൻ്റി നല്ല പെരുമാറ്റമായിരുന്നു……
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്..
വർഗീസ് അച്ഛൻ അന്ന് മുതൽ പള്ളിയിലെ വികാരിയാണ്.
നീണ്ട 15 വർഷമായി അച്ഛൻ അവിടെ ഉണ്ട്.
ജിജോ അവന്റെ വിഷമങ്ങൾ പറയുന്നത് കർത്താവിൻ്റെ ദാസനായ അച്ഛനോടാണ്…
അച്ഛന് അവന്റെ പപ്പയോടും മമ്മിയോടും നല്ല താൽപര്യവും ഇഷ്ടവുമായിരുന്നു…
മമ്മി മതം മാറിയില്ല. ആരും അതിനു നിർബന്ധിച്ചിരുന്നില്ല..
നാട്ടിൽ പ്രമാണിമാർ പലരും മതം മാറണം എന്ന് പറയുന്നത് കേട്ട അച്ചൻ ഇത്രയേ കമ്മിറ്റിയിൽ പറഞ്ഞുള്ളൂ.. അത് അവരുടെ താൽപര്യമാണ്..
മരണപ്പെട്ടപ്പോൾ പള്ളി രണ്ടുപേരെയും അടുത്തടുത്ത് തന്നെ അടക്കി.
അതിനു തുരങ്കം വയ്ക്കാൻ വന്നവരെ പപ്പയുടെ ആത്മാർത്ഥ സുഹൃത്തായ മാത്യൂസ് അങ്കിൾ കണ്ടം വഴി ഓടിച്ചു..
ജിജോ ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു , ഇന്ന് ഓഗസ്റ്റ് 4 നാളെയാണ് മനസമ്മതം..
ജി ജോ അവിടെ ഇല്ലാത്തതിനിടയ്ക്കാണ് പെട്ടന്ന് രജിഷ ചേച്ചിയുടെ മനസമ്മതം, കല്യാണം എല്ലാം തീരുമാനിക്കുന്നത്.
ഒരിക്കൽ കുമ്പസാരിക്കുമ്പോൾ ജിജോഅച്ഛനോട് തുറന്നു പറഞ്ഞിരുന്നു.. അവന് രജിഷ ചേച്ചിയെ ഇഷ്ടമാണ്. കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്ന്.