ജീവിതം ഇങ്ങനെയൊക്കെയാണ്
പള്ളിയിൽ ആക്റ്റീവ് ആയി ഓടിനടക്കുന്ന മറ്റു രണ്ടു പേർ റോജിൻ മാത്യൂസ് ( 21 ) റോബിൻ മാത്യൂസ് ( 27 )
മാത്യൂസിൻ്റ കൂട്ടുകാരൻ ജോസ് കുരുവിളയും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡൻ്റിൽ പെട്ടു. മകനായ ജിജോയെ മാത്രം ബാക്കി വച്ച് പപ്പയെയും മമ്മിയെയും കർത്താവ് കൊണ്ടുപോയി.
പപ്പയുടെയും മമ്മിയുടെയും പ്രേമ വിവാഹം ആയതിനാൽ അവർ നാട് വിട്ടു വന്നതാണ് ഇങ്ങോട്ട്…
മമ്മി ആര്യ അന്തർജനം കോട്ടയം ജില്ലയിലെ ഒരു ഇല്ലത്തെയാണ്.
പപ്പ ജോസ് കുരുവിളയും പേര് കേട്ട തറവാട്ടുകാരാണ്.
പപ്പയുടെ വീട്ടുകാരെയും മമ്മിയുടെ വീട്ടുകാരെയും മരണം അറിയിച്ചപ്പോൾ പോലും വരാത്ത ആളുകൾ.
അവർ ജിജോയെ ഏറ്റെടുക്കില്ലല്ലോ.
പപ്പ വീടും പറമ്പും ബാങ്കിൽ പണയം വെച്ച് ലോൺ എടുത്ത് ബിസിനസ്സ് നടത്തി നല്ലരീതിയിൽ പോവുകയായിരുന്നു…
11 വയസിൽ അവരെ നഷ്ടപ്പെടുമ്പോൾ ജിജോക്ക് ആശ്രയം മാത്യൂസ് അങ്കിൾ മാത്രമായിരുന്നു….
വീടും പറമ്പും ബാങ്ക് കൊണ്ടുപോയി…
പള്ളിയിലെ അച്ഛൻ്റെ ഒത്ത് തീർപ്പ് പ്രകാരം ബാങ്ക്, വീടും പറമ്പും വിറ്റു അവരുടെ പൈസ ഈടാക്കി 1 ബാക്കി നാല് ലക്ഷം രൂപ ജിജോയുടെ പേരിലും അച്ഛൻ്റെ പേരിലുമായി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു.
ജിജോക്ക് 18 വയസു കഴിയാതെ അതിൽ തൊടാൻ കഴിയില്ല….
പള്ളി കമ്മറ്റി തീരുമാനം പ്രകാരം ജിജോ മാത്യൂസ് അങ്കിളിൻ്റെ വീട്ടിൽ താമസം ആയി.