ജീവിതം ഇങ്ങനെയൊക്കെയാണ്
ആ,, ചെറുക്കനോ…
ഇവൻ എവിടെ ആണ് .. ഇവനെ മുന്നേ കാണുമ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ..
അവന് നല്ല മാറ്റമുണ്ട്.. ഗ്ലാമർ വച്ചിട്ടുണ്ട്….
മാത്യൂസിൻ്റ കൂടെ പണിയെടുത്ത് മടുത്തിട്ട് സെമിനാരിയിൽ പോയതാണവൻ….
അപ്പോൾ അച്ഛനായി…..
ഉം.. ഇനി ചിലപ്പോൾ നമ്മുടെ അച്ഛൻ്റെ കൂടെ ഇവിടെ ഉണ്ടാകും….
നാട്ടുകാരുടെ കാര്യമേ…
ഇതാണ് നമ്മുടെ നായകൻ ജിജോ ജോസ് (24 )
മാത്യൂസിൻ്റ കൂട്ടുകാരൻ്റെ മകൻ ആണ്…..എന്നാലോ വീട്ടു വേലക്കാരനെ പോലെയാണ്..
രണ്ടര വർഷത്തോളം അവന് നാട്ടിൽ നിന്നും മാറി നിൽകേണ്ടിവന്നു…
സെമിനാരിയിൽ ചേരാൻ പോകുന്നു എന്നാണ് മാത്യൂസ് അങ്കിളിനോട് പറഞ്ഞത്.
അത് വീട്ടിലും നാട്ടിലും അറിഞ്ഞു…
ഒടുവിൽ വർഗീസ് അച്ഛൻ ഇടപെട്ട് ശരിയാക്കി….
അവൻ പോയത് മുസോറി ഐഎഎസ് ട്രെയിനിംഗ് അക്കാദമിയിലേക്ക് ആണെന്ന് വർഗീസ് അച്ഛന് മാത്രം അറിയാം….
നാട്ടിൽ ജിജോക്ക് ക്ലോസ് ആയ കൂട്ടുകാർ രണ്ടു പേരാണുള്ളത്.
നിതിനും ഷമീറും , അവർക്ക് പോലും അറിയില്ല ജിയോ പോകുന്ന യഥാർത്ഥ സ്ഥലം….
പറയാൻ ഒരുപാട് ഉണ്ടെങ്കിലും അവൻ്റെ ശ്രമങ്ങൾ ചിലപ്പോൾ പാളിപോയാലോ എന്നത് കൊണ്ട് അച്ചൻ മാത്രം എല്ലാം അറിഞ്ഞാൽ മതി എന്ന് ജിജോ സ്വയം തീരുമാനിച്ചതാണ്.
ഇപ്പൊൾ വലിയ കടമ്പകൾ കഴിഞ്ഞ് . എന്നാലും ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർ അറിയാവൂ എന്നത് അവന്റെ സ്വാർഥതയല്ല, മറിച്ച് നിലനിൽപ്പിന് വേണ്ടി പോരാടുന്ന അവന്റെ ശരികളാണ്.