ചായ കുടിച്ചു കഴിഞ്ഞു ഞങ്ങൾ റൂമിൽ എത്തിയപ്പോയേക്കും, റൂമിൻറെ സെറ്റപ്പ് ഒക്കെ ആകെ മാറിയിരുന്നു, ആദ്യം ഉണ്ടായിരുന്ന വെള്ള കർട്ടൻസു മാറ്റി പകരം ഒരു മെറൂൺ കളർ കർട്ടൻ ആക്കിയിരിക്കുന്നു, അതുപോലെ ബെഡ്ഷീറ്റും ചേഞ്ച് ചെയ്തിട്ടുണ്ട് പോരാത്തതിന് നല്ല വണ്ണം പ്രകാശിക്കുന്ന മൂന്നോ നാലോ ഫോക്കസ് ലൈറ്റുകൾ റൂമിന്റെ പല ഭാഗത്തായി തെളിയിച്ചു വെച്ചിരിക്കുന്നു, ഇപ്പോഴാണ് എനിക്ക് ആ റൂമിനെ ഒരു ഷൂട്ടിംഗ് സെറ്റ് ആയി തോന്നാൻ തുടങ്ങിയത്.
ഞങ്ങൾ അകത്തേക്കു കയറി ചെല്ലുമ്പോൾ മനോജും ശ്യാം സാറും എന്തോ വലിയ തർക്കത്തിലായിരുന്നു, ശ്യാം സാറ് മനോജിനെ ശരിക്കും ഇട്ടു കുടയുന്നുണ്ട്, ഞങ്ങളെ കണ്ടതും ശ്യാം സാറ് അടുത്തേക് വന്നു കൊണ്ട് പറഞ്ഞു, സോറി വഹാബ്, മനോജ് എല്ലാം കൊളമാക്കി , രാവിലെ എടുത്ത ഷൂട്ട് ഒന്നും കാര്യത്തിൽ പെട്ടില്ല കാരണം മനോജ് ക്യാമറ വച്ച ആംഗിൾ ശരിയായിരുന്നില്ല , പോരാത്തതിന് റൂമിൽ ആദ്യം വെള്ള കർട്ടൻ ആയതു കാരണം സൂര്യ പ്രകാശം കടന്നു വന്നതിനാൽ വീഡിയോസ് ഒന്നും അത്ര ക്ലിയർ പോരാ അതുപോലെ ബാക്ക്ഗ്രൗണ്ടിൽ വന്ന ആ ഹോട്ടൽ ബെഡ്ഷീറ്റും എനിക്ക് ഒരു പോരായ്മയായി തോന്നി.
ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത എന്നെപ്പോലെ ഒരാളോട് ഇത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന ശ്യാം സാറ് അവർക്കു പറ്റിയ ഒരു തെറ്റ് ഒരു ക്ഷമാപണം കണക്കെ എന്നോട് വിശദീകരിച്ചു പറഞ്ഞു തന്നപ്പോൾ എനിക്ക് ശരിക്കും അങ്ങേരോട് വല്ലാത്ത മതിപ്പു തോന്നി.
2 Responses
Next part ?