ശ്യാം സാറിന്റെ ആ രൂക്ഷമായ സംസാരം കേട്ടപ്പോൾ ജസ്‌ന ശരിക്കും ഭയന്നു വിറച്ചു നിന്നു, ഞാനും ശ്യാം സാറിൽ നിന്നും ഇത്രയും ദേഷ്യത്തോടുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല
പകച്ചു നിൽക്കുന്ന ജസ്‌നയെ നോക്കി വിശാൽ, ശ്യാം സാറിനോട് ഒരു മിനിറ്റെന്നു പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചു വീണ്ടും ബാല്കണിയിലേക്കു കൂട്ടികൊണ്ടു പോയി, കൂടെ പോകാൻ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും ശ്യാം സാറിന്റെ അത്യാവശ്യം ഉറക്കെയുള്ള അടുത്ത കമ്മന്റ് വന്നു
വിശാലെ, ഇങ്ങനെ ഓരോ സീനിനും ബാല്കണിയിൽ പോയി സംസാരിക്കാൻ ഉള്ള സമയം നമുക്കില്ല , ഇതൊന്നും ശരിയാവില്ല എന്ന് കടുപ്പിച്ചു പറഞ്ഞു
അത് കേട്ടതും രംഗം കൂടുതൽ വഷളാവാതിരിക്കാൻ ഞാൻ അവിടെ തന്നെ ഇരുന്നു, ബാൽക്കണിയിൽ നിന്നു കൊണ്ട് സംസാരിക്കുന്ന ജസ്‌നയെയും വിശാലിനെയും വീക്ഷിച്ചു
എനിക്ക് ഒന്നും കേൾക്കാൻ പറ്റുന്നില്ലെങ്കിലും, വിശാൽ അവളുടെ ഒരു കൈ തൻ്റെ കൈകളിൽ ഒതുക്കിപ്പിടിച്ചു കൊണ്ട് അവൾക്കു എന്തൊക്കെയോ ഉപദേശങ്ങൾ കൊടുക്കുമ്പോൾ അവൾ എല്ലാം മനസ്സിലാകുന്നുണ്ട് എന്ന രീതിയിൽ തല കുലുക്കുന്നുണ്ട്, അവസാനം അവൻ തന്റെ കൈകളിൽ ചേർത്ത് പിടിച്ച ജസ്നയുടെ കൈ കുലുക്കി കൊണ്ട് ഉറപ്പല്ലേ എന്ന് ചോദിക്കുന്ന രീതിയി എന്തോ ചോദിച്ചു , അതിനു അവൾ അവളുടെ മറ്റേ കൈകൊണ്ടു വിശാലിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഉറപ്പു എന്ന് പറയുന്ന രീതിയിൽ തല കുലുക്കി കൊണ്ട് എന്തോ പറഞ്ഞു.
2 Responses
Next part ?