ഇങ്ങനേയും ഒരു കളിക്കഥ
കട്ടക്കലിപ്പൻ എന്ന ചക്കര കലിപ്പൻ
അനു എന്ന കഥാപാത്രത്തെക്കൊണ്ട്
വയാനക്കാരെ കണ്ണീരിൽ ആഴ്ത്തിയ
ഏക പ്രതിഭ. കുറച്ചു കുശുമ്പൊക്കെ ഉണ്ടെങ്കിലും ആളു പാവാമാ. ഇപ്പോ ഒരു താലികെട്ടുമായി പെട്ടുകിടക്കുകയാ.
അങ്ങനെ എല്ലാവരുടെയും പ്രഭാഷണങ്ങളും എല്ലാം കഴിഞ്ഞപ്പോൾ ഉച്ചയായി . എനിക്കാണെങ്കിൽ വിശന്നിട്ട് വയ്യ.
കാലത്ത് ഒന്നും കഴിക്കാതെയാണ് വന്നത്. കാലത്ത് കുട്ടൻ ഡോക്ടർ എന്തെങ്കിലും തരുമെന്ന് കരുതി പക്ഷെ അതുണ്ടായില്ല.
എല്ലാവരുടെയും അവസ്ഥ എന്നെപ്പോലെ തന്നെ.
പങ്കു ചോദിച്ചു..:ഡാ അശോകേ. . നിനക്ക് വിശക്കുന്നുണ്ടൊ?
ഉവ്വ്’ ഞാൻ പറഞ്ഞു.
ഞാൻ നോക്കുമ്പോൾ കലിപ്പന്റെ അവസ്ഥയും അതുതന്നെ.
അവനു കലിപ്പൻ എന്നു പേരുമാത്രമുള്ളൂ. ആളൊരു പാവാമാ.
ഞാൻ നോക്കുബോൾ വേദിയിൽ ഇരിക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ. എല്ലാവരും കുട്ടൻ ഡോക്ടറുടെ മുഖത്ത് നോക്കി.
അപ്പോ ഡോകടറുടെ മുഖത്തും അതേ ഭാവം. ഫുഡ് വന്നില്ലലോ !!
കുറച്ചു സമയത്തെ കാത്തിരിപ്പിന് ഒടുവിൽ ഫുഡ് എത്തി.
കുട്ടൻ ഡോക്ടർ എല്ലാവർക്കും വേണ്ടി മട്ടൻ ബിരിയാണിയാണ് ഓർഡർ ചെയ്തിരുന്നത്.
ഞങ്ങൾ എല്ലാവരും കൂടി ഫുഡും കഴിച്ച് തമ്മിൽ വർത്തമാനവും പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല.
ഫംഗ്ഷൻ കഴിഞ്ഞ് ഒരോരുത്തരായി പിരിഞ്ഞു തുടങ്ങി. ഇത്രയും നല്ലൊരു ഫാമിലിയെ എനിക്ക് തന്നതിന് ഞാൻ കുട്ടൻ ഡോക്ടറോട് നന്ദി പറഞ്ഞു കൊണ്ട് വേദിയിൽനിന്ന് ഇറങ്ങി.
One Response