ഇണക്കിളികൾ
പരീക്ഷ ദിവസങ്ങൾ അടുക്കുമ്പോൾ സിത്താര മിക്കപ്പോഴും ആതിരയുടെ വീട്ടിൽ തന്നെയായിരിക്കും കിടക്കാറ്.
പത്തിൽ പഠിക്കുന്ന സമയത്ത് സിത്താരയുടെ അച്ഛന് ഒരു മൈൽഡ് അറ്റാക്ക് വന്നു. അതോട് കൂടി സിത്താരയുടെ അച്ഛൻ തൻ്റെ ഹാർഡ്വെയർ ഷോപ് മറ്റൊരാൾക്ക് വിറ്റ് പാലക്കാടുള്ള തറവാട്ടിലേക്ക് മടങ്ങുവാൻ തീരുമാനിച്ചു.
ഇഴപിരിയാത്ത കൂട്ടുകാരികളായതിനാൽ രണ്ടാൾക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മാത്രവുമല്ല സാമാന്യം നല്ലരീതിയിൽ പഠിക്കുമായിരുന്നു രണ്ടാളും. പാലക്കാട് അത്ര നല്ല കോളേജുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല.
അവസാനം അമ്മാവൻ തന്നെ സിത്താരയുടെ അച്ഛനോട് പറഞ്ഞു,
“ സിത്താരമോള് ഇവിടെ തന്നെ നിന്നോട്ടെ, ജനാർദ്ദനാ. രണ്ടാൾക്കും ഒരുമിച്ച് ഒരു കോളേജിൽ തന്നെ പഠിക്കാമല്ലോ. സിത്താരമോൾ ഞങ്ങൾക്ക് ആതിരയെപ്പോലെ തന്നെയല്ലേ. അവൾക്ക് ഒരു കുഴപ്പവും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം. വെക്കേഷന് ആവുമ്പോൾ പാലക്കാട് പോകാമല്ലോ.”
അങ്ങനെ അന്ന് മുതൽ ആതിരയുടെ കൂടെയായി സിത്താര. [ തുടരും ]