ഇണക്കിളികൾ
അമ്മായി: അവൾ ബാംഗ്ലൂർകാരിയല്ലേ, ചേച്ചി. അവിടെ മുടിയെല്ലാം നീട്ടി വളർത്തി നീലിയെപ്പോലെ നടക്കാൻ പറ്റുമോ. (അമ്മായി ചിരിച്ചുകൊണ്ട് അനുവെ നോക്കിപ്പറഞ്ഞു.)
അജയൻ: സിത്താര വന്നില്ലേ അനു? അതു ചോദിച്ചപ്പോൾ അജയൻ്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
ഇല്ല, പെട്ടെന്നായതുകൊണ്ട് ലീവ് കിട്ടിയില്ല. ( അനു അജയൻ്റെ കണ്ണിലെ കള്ളനോട്ടം നോക്കിക്കൊണ്ട് പറഞ്ഞു.)
അറിയാതെ രണ്ടുപേരുടെയും കണ്ണുകൾ അൽപനേരം തമ്മിൽ ഉടക്കിനിന്നു.
“അകത്തേക്ക് വാ” എന്ന് അമ്മ പറയുന്നത് കേട്ടാണ് രണ്ട് പേരുടെയും നോട്ടം മാറിയത്.
അജയൻ അനുവിന്റെ കൈയിൽനിന്നും ബാഗ് വാങ്ങിച്ചു. അവളുടെ പുറകിലായി നടന്നു. അകത്ത് മച്ചിട്ട ഇരുനില വീടായിരുന്നത്..
അകത്ത് അമ്മയും അമ്മായിയും അനുവുമായി സംസാരിച്ചിരിക്കുമ്പോൾ അജയൻ അനുവിന്റെ പെട്ടിയുമായി മുകളിലേക്ക് പോവുകയായിരുന്നു. മുകളിലത്തെ മുറിയാണ് അനു ഉപയോഗിച്ചിരുന്നത്.
അനു അമ്മയോടായി പറഞ്ഞു,
“ഞാൻ ഒന്ന് ഡ്രസ്സ് മാറി വരാം. എന്നിട്ടാകാം ഭക്ഷണം”.
അവൾ മുകളിലേക്ക് പോയി.
അനു മുറിയുടെ അകത്തേക്ക് കടക്കുമ്പോൾ അജയൻ അവളുടെ ബാഗ് കട്ടിലിൽ വെച്ച് മുറിയിലെ ജനൽ തുറക്കുകയായിരുന്നു. ജനൽ തുറന്ന് തിരിഞ്ഞ അജയൻ മുറിയിലേക്ക് കടന്നു വരുന്ന അനുവിനെ കണ്ടു.