ഇണക്കിളികൾ
അര മണിക്കൂറിന് ശേഷം അനുവിന് ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങി, ഒരു ഓട്ടോയും വിളിച്ച് അമ്മാവൻ്റെ വീട്ടിലേക്ക് തിരിച്ചു.
അമ്മാവൻ മരിച്ചിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു. അമ്മാവൻ്റെ ആണ്ട് ബലിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അനുവിനെ അമ്മ ബാംഗ്ലൂരിൽ
നിന്നും വിളിച്ച് വരുത്തിയിരിക്കുന്നത്.
അച്ഛൻ മരിച്ചതിന് ശേഷം പാലക്കാട്ടെ വീട്ടിൽ ഒറ്റക്കായ അമ്മയെയും കുഞ്ഞായിരുന്ന തന്നെയും അമ്മാവൻ എറണാകുളത്തേക്ക് വിളിച്ചുകൊണ്ടുപോരുകയായിരുന്നു. അന്നുമുതൽ അമ്മാവൻ്റെ വീട്ടിലാണ് അനു വളർന്നത്.
അമ്മാവൻ്റെ വീട്ടിൽ അമ്മാവനും അമ്മായിയും അവരുടെ മകൻ അജയനും മാത്രമാണുള്ളത്. അമ്മാവന് ഒരു മകൻ മാത്രമെയുള്ളൂ. അജയന് ഇപ്പോൾ 28 വയസ്സ്. ആതിരയും അജയനും തമ്മിൽ മൂന്ന് വയസ്സ് മാത്രമാണ് പ്രായവ്യത്യാസം.
മുറ്റത്ത് നിറുത്തിയ ഓട്ടോയിൽനിന്നും തൻ്റെ ബാഗുമെടുത്ത് അനു മുറ്റത്തേക്ക് നടക്കുമ്പോൾ ഇറയത്ത് തന്നെ അമ്മയും അമ്മായിയും അനുവിനെയും കാത്തിരിപ്പുണ്ടായിരുന്നു. അജയൻ തൊടിയിൽ എന്തോ കൃഷിപ്പണിയിലായിരുന്നു. അനു വരുന്നത് കണ്ട് അജയൻ തൊടിയിൽ നിന്നും മുറ്റത്തേക്ക് കയറിവന്നു.
അജയൻ: യാത്രയൊക്കെ സുഖമായിരുന്നോ അനു?
പരാമസുഖമായിരുന്നു, അജയേട്ടാ.
അമ്മ (അനുവെ സ്നേഹത്തോടെ ഒന്ന് നോക്കിയതിനുശേഷം): എന്ത് കോലമാ മോളെ നിൻ്റെ. മുടിയെല്ലാം മുറിച്ച് എല്ലാം നശിപ്പിച്ചു.