ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
എന്താ ചോദിച്ചത്…
അതോ.. അത് എന്നും പറഞ്ഞു അവൾ ഒരു നിമിഷം നിന്നു…
അത് പിന്നെ നീ ഹസ്ബൻഡ് ആണോ എന്ന് ചോദിച്ചു…
എന്നിട്ട്.. നീ എന്ത് പറഞ്ഞു..
ഞാൻ അല്ലെന്ന് പറഞ്ഞു.. എന്റെ ഇക്കയാണെന് പറഞ്ഞു.. ഹസ്ബെന്റിന്റെ അടുത്തേക്ക് പോവുകയണെന്ന് പറഞ്ഞു…
അവർക്ക് എന്തേലും സംശയം ഉണ്ടാവുമോടി.. നീ ഇന്നലെ എന്നോട് ചേർന്ന് നടന്നതൊക്കെ അവർ കണ്ടിട്ടുണ്ടാവും…ഞാൻ എന്റെ ഉള്ളിൽ തോന്നിയത് പെട്ടെന്ന് തന്നെ ചോദിച്ചു..
ഹേയ് അതൊന്നുമില്ല.. നീ എന്റെ നേരെ ഇക്കയാണെന്നാണ് ഞാൻ പറഞ്ഞത്..
ഹ്മ്മ്.. അത് നന്നായി…
ഇന്നലെ രാത്രിയിൽ ഒന്നും സംഭവിക്കാത്തത് പോലെ ആയിരുന്നു അവളുടെ സംസാരം.. അവളെല്ലാം മറന്നു എന്നെ വീണ്ടും ആസിഫായി കാണാൻ തുടങ്ങിയത് പോലെ…
ഇനി ഞാനും മാറണം… എന്റെ മനസിൽ ഉറച്ച ഒരു തീരുമാനം എടുത്തുകൊണ്ട് വേഗത്തിൽ ഫ്രഷ് ആകുവാനായി ബാത്‌റൂമിൽ കയറി..
പെട്ടന്ന് തന്നെ താഴെക്ക് പോയെങ്കിലും അവിടെ ബഫെ കഴിഞ്ഞിരുന്നു.. ഒമ്പത് മണി വരെയേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ.. ഇനി കൃത്യം 12 മണി മുതൽ രണ്ടു മണി വരെ ലഞ്ച് ഉണ്ടാവും… ഡിന്നർ ആറു മണി മുതൽ എട്ട് മണി വരെ… അതിനുള്ളിൽ വന്നാൽ അവിടുന്ന് ഫുഡ് കിട്ടും…
പട്ടിണി കിടക്കാൻ വയ്യാത്തത് കൊണ്ട് തന്നെ ഞാൻ താഴെക്ക് ഇറങ്ങി ഏതേലും ഹോട്ടലോ.. അല്ലേൽ ബൂഫിയയോ കണ്ടാൽ എന്തേലും വാങ്ങിക്കാം എന്ന് കരുതി..