ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
അവളൊരു മറുപടിയും നൽകാതെ പെട്ടന്ന് തന്നെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി…
അരമണിക്കൂറിനു ശേഷമാണ് സുലേഖ ബാത്റൂമിൽ നിന്നും ഇറങ്ങിയത്..
ആ സമയം ഞാൻ സോഫയിൽ ഒരു പുതപ്പ് വിരിച്ചു കിടന്നിരുന്നു…
അവളൊന്നു എന്നെ നോക്കി.. മുഖം കണ്ടാലേ അറിയാം നല്ലത് പോലെ കരഞ്ഞിട്ടുണ്ട്…
എന്റെ ഹൃദയം വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി.. ഞാനാണല്ലോ കാരണം എന്ന് ഓർത്തിട്ട്…
സുലേഖ പെട്ടെന്ന് തന്നെ ബെഡിലേക്ക് കയറിക്കിടന്നു …
ഉറക്കം മുറുകി കിട്ടാതെ ഞാനും മുകളിലേക്ക് നോക്കി കിടന്നു…
ആസിഫേ.. എഴുന്നേൽക്കുന്നില്ലേ.. നിന്റെ ഫോൺ കുറെ നേരമായി അടിക്കുന്നു..
സുലേ വ എന്നെ തട്ടിയുണർത്തിക്കൊണ്ട് വിളിച്ചു…
നേരം വെളുത്തോ…
ആഹാ. സമയം പത്ത് കഴിഞ്ഞു.. നീ രാത്രി ഉറങ്ങാത്തത് കൊണ്ടായിരുന്നു ഞാൻ വിളിക്കാതിരുന്നത്…
പത്തോ.. എന്റെ പടച്ചോനെ.. നീ നല്ല ആളാ..
ഡയലോഗ് അടിക്കാതെ വേഗം പല്ല് തേച്ചിട്ട് വാ ചായ കുടിക്കാം…
ചായ വന്നോ.. ഞാൻ ടീ പോയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..
ഹേയ്.. നമ്മൾ ആരേലും താഴെ ഹോട്ടലിൽപോയി എടുത്തുവരണം.. അവിടെ ബഫെ ഉണ്ടെന്നു അടുത്തുള്ള റൂമിലെ ഫാമിലി പറഞ്ഞു…
ആഹാ.. നീ പുറത്തൊക്കെ ഇറങ്ങിയോ..
പിന്നെ.. അയൽവാസിയെ പരിചയപെട്ടു…
അവർ എന്തേലും ചോദിച്ചോ…
ചോദിച്ചു. ഞാൻ മറുപടിയും കൊടുത്തു…