ഈടെ എല്ലാവരും പടിച്ചു ബല്യ ബീബി ആയി നടക്കുകയാണു. എല്ലാരുക്കും കാലത്തെ പത്രം ബായിക്കണം. ടീവീലു വാർത്ത എല്ലാം കേട്ടു. അപ്പം പിന്നെ രാബിലെ എന്തോന്നു ബായിക്കാൻ?
അതാണു ഓലിപ്പം പ്രതത്തിലെല്ലാം പെണ്ണുങ്ങളെ ആരു പണിയാക്കീ, എങ്ങിനെ പണിയാക്കീ, എത്ര പണി ആക്കീന്നും പറഞ്ഞു ബണ്ടക്ക നിരത്തുന്നത്.
പണ്ട് ഒരു തനിനിറം പ്രതം ഉണ്ടായിരുന്നു.. അതിൽ എന്നും ഇങ്ങിനെ പണി എടുക്കുന്ന ബാർത്തകൾ മാത്രെ ഉണ്ടായിരുന്നുള്ളൂ. ആ പത്രം ബീട്ടീൽ ആരും ബച്ചു ബായിക്കില്ലാരുന്നു. ഇപ്പം ആ പത്രം ഇല്ല. പച്ചേങ്കിലു ആ ബാർത്ത എല്ലാം ഇപ്പം മാതൃഭൂമീലും മനോരമേലൂം ആണു അച്ചടിക്കുന്നത്.
എന്നും അതു ബായിച്ചു ബായിച്ചു ഒരു ദിവസം ആരേലും പണി എടുത്ത കാര്യം ഇല്ലേൽ ബായികൂന്നോരുക്ക് രസം ഇല്ലാതായി. ഇപ്പം ടീവീലും ഒക്കെ എല്ലാം ലൈവായി കാണിക്കുകയല്ലേ
കുളത്തിൽ ഇട്ടു ഒരുത്തനെ അടിച്ചു കൊല്ലുന്നതു ലൈവായി ടീവീൽ കണ്ടു. പോലീസും ഖില്ലീസും ഒക്കെ നീന്തിയില്ലാന്നും പറഞ്ഞു.. അതും കണ്ടു വായി ബെരലും ഇട്ടു നിന്നതല്ലാതെ ആരും ഒന്നും ചെയ്തില്ല. കൊളത്തിലാണെങ്കിൽ അരയടി ബെള്ളം പോലുമില്ല. പടം പിടിച്ച ക്യാമറാമാനു ഒരു കല്ലെടുത്തു ഓനെ എറിഞ്ഞൂടായിരുന്നോ എന്നും ആരും ചോദിച്ചില്ല. എല്ലാമും കണ്ടു രസിച്ചു. ഇനി ബലാൽസംഗം ലൈവായി കാണിക്കുമായിരിക്കും.