ഇതെന്തു പണ്ടാരത്തിലെ പരിപാടി അപ്പാ, ഞമ്മൾ ജിമ്മു നടത്തി അഞ്ച്ചാറു ബ്യവസായികളെ ഈടെ കൊണ്ടു വിടാൻ നോക്കി. ബ്യവസായികളു ബരുകേം ചെയ്തു.
ആകാശത്തിൽ കൂടി ഓടുന്ന ബസ്, അടിച്ചുബിട്ടു പായാൻ ഒരു എക്സ്പ്രസ് ബയി , കടലിന്റെ കരയിൽ തൂറി നാറ്റി ഇട്ടിരിക്കുന്ന ആ മണൽ ബല്ല സായിപ്പും കൊണ്ടോയി പെയിന്റോ മറ്റോ ഉണ്ടാക്കാൻ ഒരു പ്രൊജക്ട്, പിന്നെ കടലീന്നു മണൽ ഉണ്ടാക്കാൻ ഒരു പരിപാടി എന്തൊന്നു വച്ചാൽ ഞമ്മടെ നാട്ടിൽ കെട്ടിടം കെട്ടുന്നോരുക്കു മണൽ ഇല്ല അതിനു കൂറെ മണൽ കടലീന്നു എടുത്തു കഴുകി പാങ്ങാക്കി നല്ല ബെള്ളം ഒയിച്ചു മിനുസാക്കി ഇഷ്ടം പോലെ മണൽ കൊണ്ടോയി പെര ബെക്കീൻ നാട്ടുകാരെ.
പിന്നെ ആ കോവളത്തു ആരും താമസിക്കാതെ എലിയും ചത്ത് മണം വന്ന പാലസ് നല്ല അന്തസ്സുള്ള സായിപ്പന്മാരും മദാമ്മമാരും കെടന്നു കുളിക്കാൻ ഞമ്മടെ ചങ്ങായീന്റെ ഒരു ഹോട്ടൽ,
ഇങ്ങനെ നല്ല നല്ല ചില പരിപാടികളു കൊണ്ടു ബന്നു.
അതല്ലെ ഇപ്പം പൊല്ലപ്പോയത്.. ഞമ്മടെ കേരളം അല്ലേ.. ഈടെ ഒരു പരിപാടീം നടക്കൂല്ല മോനെ.. അപ്പളെ ഞമ്മടെ ജിജി തോംസൻ ഞമ്മട് ഈടുത്തു പറഞ്ഞു.
എന്റെ പൊന്നു സാറെ എന്തിനാ ഈ പണിക്കു പോകുന്നതു്? ഇതൊന്നും ഇവിടെ നടക്കത്തില്ല. ഇവിടെ ബല്ല ചാരായം ബാറ്റലോ വാട്ടർ തീം പാർക്കോ അല്ലാതെ ഒരു മയിരും നടക്കത്തില്ലാ.. നടക്കാൻ ഈടെ ഉള്ള കമ്മ്യൂണിഷ്ടും കാങ്ക്രസും ബീജപ്പീം സമ്മതിക്കൂല്ലാന്നു.