ഓന്റെ അമ്മ അയർലാണ്ടുകാരി ആയിരുന്നു. അയർലാണ്ടുകാര് നല്ല ചൂടന്മാരാണ്. ഓലിക്കു എന്നും പണി എടുക്കാതെ കയ്യാൻ പറ്റൂല.
ഓൻ പറയുന്നത് ശ്രീരാമനും ലക്ഷ്മണനും പെണ്ണുങ്ങളെ ഇഷ്ടം അല്ലാരുന്നൊ, അതാണേത് അപ്പന്റെ കീപ്പായിരുന്ന ആമോ അപ്പനോടൂ എന്തോ പറഞ്ഞെന്നും കേട്ടു ഉടനെ കാട്ടിൽ പോയേക്കാമെന്നും പറഞ്ഞിറങ്ങിയത്.
അല്ലേൽ ഞമ്മടെ ഹനുമാൻ ഉണ്ടല്ലോ ഓൻ പറഞ്ഞതല്ലെ ലങ്കേന്നു സീതേനെ ഒറ്റ പറക്കലിനു ഓൻ എത്തിക്കാമെന്നു. അപ്പം ശീരാമൻ പറഞ്ഞു എന്റെ ഹന്വമാനെ അതൊന്നും ഇപ്പം വേണ്ട, ഞമ്മൾ ആദ്യം ലങ്ക ഒക്കെ ഒന്നു നെരപ്പാക്കട്ടെ എന്നിട്ടാവാന്ന് ..
ഒടുക്കം സീതേനെ കിട്ടിയപ്പോൾ ഓൻ എന്തോ പറഞ്ഞു?
നിന്നെ രാവണൻ പണി ആക്കി എന്നു ഒരു സംസാരം ഉണ്ട്.. അത് ശരിയല്ലെന്നറിയാൻ നീ തീയി ചാടെന്ന് … അപ്പം ഓന് ഓളോട് ബല്യ കോളൊന്നുമില്ലാരുന്നെന്നു ഞമ്മക്കു മനസ്സിലാകൂല്ലേ…
പിന്നെ ആരാണപ്പാ ഈ ദൂനിയാവിൽ ഇങ്ങിനെ ഒരു ബല്ലാത്ത നിയമം ഉണ്ടാക്കിയത് ?
ഇപ്പം ഞമ്മൾ രാജി ബെക്കണം എന്നും പറഞ്ഞു ഓരോ മൂത്തമ്മാരു എന്നും സമരോം സത്യഗ്രഹോം ആയി നടക്കുകയാണ്. അല്ല ഞമ്മൾ എന്താ കുറ്റം ശെയ്തതൂന്ന് ഞമ്മക്ക് പുടി കിട്ടുന്നില്ല.
ഞമ്മക്ക് മനസ്സിലാകുന്ന ഭാഷേൽ ഒന്നു പറയീൻ.. ഞമ്മക്കീ പത്രക്കാരും ടിവീക്കാരും പറയുന്നതൊന്നും ഒരു പുടിയും കിട്ടിണില്ല. എതോ ഒരു പെണ്ണു പറഞ്ഞത്രെ ഞമ്മൾ ഓളെ പണിയാക്കീന്നു. അതിനു ഞമ്മൾ മന്ത്രി സ്ഥാനം രാജി വെക്കണോന്നു.