ഗൾഫ് കാരിയുടെ മനസ്സ് പൂത്തപ്പോൾ !!
അവർ, ഫാമിലിയായി ഗൾഫിൽ തന്നെ ആയിരുന്നു നാല് വര്ഷം.
രമയ്ക്ക് ഭർത്താവും മൂന്ന് വയസ്സുള്ള മകനുമാണുള്ളത്.
ഇവിടെ ഭർത്താവിൻ്റെ അച്ഛനും അമ്മയും മാത്രം.
ആ വീട്ടിലെ എന്താവശ്യത്തിനും ഓടുന്നത് മഹേഷാണ്. അതിപ്പോ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങാനാണെങ്കിലും, അവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനാണെങ്കിലും എല്ലാം..അതുകൊണ്ടുതന്നെ അവർക്കെല്ലാവർക്കും അവനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു..
ഇപ്പോൾ രമചേച്ചിയും മകനും മാത്രമേ വരുന്നുള്ളു.. ചേട്ടന് ലീവ് കിട്ടിയില്ല എന്നറിഞ്ഞപ്പോൾ മഹേഷിന് നല്ല സങ്കടം തോന്നി.
കാരണം, ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയതാ രവിചേട്ടനെ..
ഒരു ചേട്ടനേക്കാൾ ഉപരി, അവനെ ആദ്യമായി സിനിമ കാണിക്കാൻ കൊണ്ട്പോയതും വിവാഹത്തിന് മുൻപ് സ്കൂളിൽ കൊണ്ടാക്കുന്നതും ഒക്കെ രവിചേട്ടനായിരുന്നു.
പ്രായത്തിൽ നല്ല വ്യത്യാസമുണ്ടെങ്കിലും ഫ്രണ്ട്സിനെപ്പോലെ ആയിരുന്നവർ.
ചേച്ചി ഗൾഫിൽ നേഴ്സ് ആയിരുന്നതിനാൽ രവിചേട്ടന്റെ വിവാഹം കഴിഞ്ഞ ഉടൻ തന്നെ അവർ ഗൾഫിലേക്ക് പറന്നു.
അവിടെ ആയിരുന്നു ചേച്ചിയുടെ പ്രസവവും. ഇപ്പം മകന് മൂന്ന് വയസായി.
രവിചേട്ടന്റെ അച്ഛനും അമ്മയും കൊച്ചുമകനെ കാണാനുള്ള ത്രില്ലിലായിരുന്നു.
അസുഖങ്ങളുമായി ഹോസ്പിറ്റലിൽ കയറിയിറങ്ങി നടന്നിരുന്ന അവർ, സന്തോഷവും ആരോഗ്യവും വീണ്ടെടുത്ത പോലെയായി…!!