ഗൾഫ് ഗേളിന്റെ ചാരത്ത്
നീ ഷാരജയിൽ പോകാൻ പ്ലാനാക്കിയോ ? ഞങ്ങൾ ജുമേരാ ബീച്ചിൽ പോകാൻ പ്ലാനാക്കിയിട്ടുണ്ട്.. അജുവും റസലും വിളിക്കാന്നു പറഞ്ഞിട്ടുണ്ട്..
എന്നാൽ നിങ്ങൾ അങ്ങോട്ട് പോക്കോ.. ഞാൻ മഹ്‌റൂഫിനെ വിളിച്ചു നോക്കട്ടെ അവന് മാമനെ കാണാൻ ഷാർജയിൽ പോണം എന്ന് പറഞ്ഞിരുന്നു.. അവനുണ്ടേൽ ഞാൻ അവനുമായി പൊക്കോളാം..
എങ്കിൽ നീ അവനെ വിളിക്ക്. ഇല്ലേൽ ഞാൻ കൊണ്ടാകാം എന്നും പറഞ്ഞു അവൻ ബാത്‌റൂമിൽ കയറി.
ഞാൻ മഹ്‌റൂഫിനെ വിളിച്ചു വേറെ ഒരു നമ്പർ ഇട്ടു.. അളിയാ രണ്ടെണ്ണം വിട്ടാലോ..
ഇല്ലടാ ഒരു സ്ഥലത്ത് പോകാനുണ്ട് അവിടെ എല്ലാവരും ഉണ്ടാകും. ശെരിയാവില്ല.
എങ്കിൽ ഞാൻ രണ്ടെണ്ണം അടിക്കാൻ ഒരു സ്ഥലം വരെ പോവുകയാണ്. സജു വിളിച്ചാൽ ഞാനും നീയും ഷാർജയിൽ പോകാണെന്നു പറഞ്ഞാൽ മതി. അടിക്കാൻ പോകാണെന്നു അവൻ അറിയണ്ട.. അതാ..
ഓക്കേ . അവൻ സമ്മതിച്ചു.
മഹ്‌റൂഫ് വരുമോ..?
ആ വരും.
എങ്കിൽ നിങ്ങൾ പോക്കൊ.. ഇന്ന് തിരിച്ചു വരുമോ നീ ?
ചിലപ്പോൾ. . അല്ലെങ്കിൽ കാലത്ത് വരുകയൊള്ളു.
ഓക്കേ.. എങ്കിൽ ഞാൻ കരാമയിൽ അജുവിന്റെ റൂമിൽ കിടക്കാം.
ആ ഓക്കേ.. ഞാൻ വന്നാൽ നിന്നെ വിളിക്കാം.
എനിക്കറിയാം അജുവിന്റെ റൂമിൽ പോയാൽ നേരം വെളുത്തിട്ടെ ഇറങ്ങു എന്ന് . പിന്നെ എണീക്കണമെങ്കിൽ ഉച്ചയാകും.
സജു കുളിച്ചു ഡ്രസ്സ് മാറ്റി ചായയും കുടിച്ചു അജുവിനെ വിളിച്ചു അവൻ ഇറങ്ങി..