എന്റെ സ്വപ്നങ്ങളും മോഹവും
അച്ഛന്‍ തിരിച്ചു പോയപ്പോള്‍ ഞാനും കൂടെപ്പോയി. എനിക്കു ശെരിക്കും ചേച്ചിയുടെ കയ്യിന്നു ഉമ്മ കിട്ടിയ കാര്യം ചേട്ടനോട് പറയാന്‍ ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. എന്നോട് പോകണ്ട, വൈകുന്നേരം അച്ഛനും ചേട്ടനും ഇങ്ങോട്ട് തന്നേ വരുമെന്ന് അമ്മായി പറഞ്ഞുനോക്കി. എവിടെ കേക്കാന്‍ !.
വീട്ടില്‍ വന്നപ്പോള്‍ രാവുണ്ണിയുടെ വണ്ടി ഗേറ്റിനു പുറത്തുണ്ട്. രാവുണ്ണിയും മകനും വീട്ടിൽ നിൽക്കുന്നുണ്ട്. മകള്‍ വണ്ടിയില്‍നിന്നു ഇറങ്ങിയിട്ടില്ല, ഗേറ്റിനു പുറത്തു ബൈക്ക് നിര്‍ത്തി അച്ഛന്‍ അവളോട് എന്തോ കുശലം ചോദിച്ചു.
വന്നപാടെ അച്ഛന്‍ എന്നെ പാല് മേടിക്കാന്‍ പറഞ്ഞുവിട്ടു. രാവുണ്ണിയുടെ ഇളയ മകള്‍ ആണ് അരുണിമ. വിഷ്ണുവേട്ടന്‍ ഗേറ്റിന്റെ അടുത്ത് വന്നു ചുറ്റി തിരിഞ്ഞുനിപ്പുണ്ട്. ഞാന്‍ അവനോടു സംസാരിക്കാന്‍ പലവട്ടം നോക്കി. അവന്‍ അവളുടെ പിറകെ മണപ്പിച്ചു നടക്കുകയായിരുന്നു. അച്ഛന്‍ അവനെയും കൂട്ടി അകത്തേക്ക് പോയി. ഞാന്‍ പാല് വാങ്ങി വന്നപ്പോള്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
പെട്ടെന്ന് എന്നെയും അച്ഛന്‍ എടുത്തുകൊണ്ട് പോയി പത്തായപ്പുരയില്‍ ഇട്ടു, പുറത്ത്ന്നു പൂട്ടി. അച്ഛന്‍ നല്ലതുപോലെ പേടിച്ചിട്ടുണ്ട്. അവനും പത്തായപ്പുരയില്‍ ത്തന്നെ ഉണ്ട്.