എന്റെ സ്വപ്നങ്ങളും മോഹവും
അവള്‍ എന്നിട്ടു വാതില്‍ തുറന്നു തന്നു. ഞാനും അവളും അടുക്കളയില്‍ ചെന്നു.
“അമ്മേ…അമ്മേടെ പോന്നുമോന് ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട് പോരെ”
അവള്‍ അമ്മായിയോടെ പറഞ്ഞു.
അമ്മായിടെ കയ്യിന്നു മേടിക്കാതിരിക്കാന്‍ പുറത്തോട്ടു പാഞ്ഞു. ഇനി അമ്മായി റെക്കമെന്റ് ചെയ്തിട്ടാണോ അവള്‍ എനിക്ക് ഉമ്മ തന്നെ ?.
“ടീ… ആണോടാ ശ്രീ” അമ്മായി തിരിഞ്ഞു എന്നോടായി ചോദിച്ചു.
“ഹ്മം” ഞാന്‍ നാണത്തോടെ പറഞ്ഞു.
“നിന്‍റെ വിഷമം മറിയോടാ ?.”
അമ്മായി വാ പൊത്തി ചിരിച്ചു.
“ഹ്മം”
“അമ്മയിക്കിനി വാവ ഉണ്ടാവൂല്ലടാ.. ശ്രീ ഇല്ലേ ഞാന്‍ എന്‍റെ പൊന്നുമോനായി ഒരു ചുന്തരി കുട്ടിയെത്തന്നെ തന്നേനെ അത്രയ്ക്ക് ഇഷ്ടമാ എനിക്ക് എന്‍റെ ശ്രീഹരിയെ”
എനിക്ക് കിട്ടിയെന്ന് എന്റെ മനസ് ഒരു നൂറു പ്രാവശം പറഞ്ഞു.
അമ്മായി എന്നെ പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു, അതൊന്നും ഞാന്‍ അറിഞ്ഞത് പോലുമില്ല. ഞാന്‍ അപ്പോഴേക്കും എന്‍റെ പെണ്ണിന്റെ ചിന്തയില്‍ ആയിരുന്നിരിക്കണം.
ഉച്ചക്ക് അമ്പലത്തില്‍ പായസം കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ അവളുടെ കയ്യും പിടിച്ചാ പോയത്. കല്യാണം കഴിഞ്ഞ വധു വരന്‍റെ കൂടെ ആദ്യമായി അമ്പലത്തില്‍ വരുന്ന ഫീല്‍ ആയിരുന്നെനിക്ക്.
ഞാന്‍ അമ്മയോട് ഓടിപ്പോയി എന്‍റെ സന്തോഷം പറഞ്ഞു. അമ്മയും ചിരിച്ചു, കൊച്ചു ചെക്കന്റെ പൊട്ടത്തരം എന്ന് കരുതിക്കാണും. അമ്മ എന്‍റെ മുഖത്ത് കണ്ട അവസാനത്തെ ചിരിയ തായിരുന്നു.