എന്റെ സ്വപ്നങ്ങളും മോഹവും
“നീ പിണങ്ങിയോ? ടാ പിണങ്ങിയോന്നു”
“ഹ്മ്മ ”ഞാന്‍ മൂളി
“ഒരുമ്മ കിട്ടിയാ എന്നോടുള്ള നിന്‍റെ പിണക്കം തീരുമോ?”അവള്‍ മയത്തില്‍ ചോദിച്ചു
“ഹ്മ്മം ”
“എന്ത് ഹ്മ്മം”
“ഇങ്ങെഴീച്ചു ബാ, എടാ വരന്‍”
അവള്‍ എന്നെ കെട്ടിപ്പിടിച്ചു എന്‍റെ കവിളില്‍ ഒരുമ്മ തന്നു. അതിനു മുന്‍പ് ഒന്ന് കടിച്ചുവോ ? ഏതായാലും അവളുടെ ചുണ്ടുകള്‍ എന്നെ സ്പര്‍ശിക്കുന്നതിനു മുന്‍പ് എനിക്ക് ചെറുതായ് ഒന്ന് വേദനിച്ചു, അവളുടെ ഉമിനീര്‍ എന്‍റെ കവിളില്‍ പറ്റി. എന്‍റെ ആത്മാവിലൂടെ ഒരു മിന്നല്‍ പാഞ്ഞു. പിന്നെ അന്നോളം അനുഭവിച്ചതില്‍ വെച്ചും പറയാന്‍ പറ്റാത്ത ഒരു സുഖം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.
എന്‍റെ പെണ്ണ് ആദ്യമായി എനിക്ക് ഒരു ഉമ്മ തന്നപ്പോള്‍ എനിക്ക് പ്രേമമോ കാമമോ എന്താന്നുപോലും അറിയില്ലായിരുന്നു. എങ്കിലും എന്‍റെ മനസില്‍ അതുവരെ അവളോടുള്ള എല്ലാ പേടിയും, പിണക്കവും, വഴക്കും എല്ലാം ശുദ്ധമായ ഏതോ വികാരത്തിലേക്കു വഴിമാറി.
അത് പ്രേമാമോ സ്നേഹമോ എന്നൊന്നും അറിയില്ല. ഞാന്‍ അവൾക്കായും അവള്‍ എനിക്കായും ആണ് ജനിച്ചത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവള്‍ എന്‍റെ മനസ്സില്‍ എന്‍റെ പെണ്ണായി. എന്‍റെ മാത്രം പെണ്ണ്. ലോകത്ത് ഇനി ഒന്നിനും ഞാന്‍ ഇവളെ വിട്ട് കൊടുക്കില്ല എന്ന് ആരോ ഉള്ളില്‍നിന്നു പറയുന്നുണ്ടായിരുന്നു.