എന്റെ സ്വപ്നങ്ങളും മോഹവും
“എനിക്ക് കൂട്ടിനു വേണോന്നാ പറഞ്ഞെ”
“നിനക്ക് കൂട്ടിനല്ലേ ഞങ്ങള്‍ ഒക്കെ പിന്നെ എന്താ?”
“അല്ല വിഷ്ണു ഏട്ടന് ലൈന്‍… ചേച്ചിയെപ്പോലെ എനിക്കും”
“ലൈനോ! ഫ കുരുത്തം കേട്ടവനെ എന്ത് തോന്നിവസോം പറയാം എന്നയോ നീ.”
ആര്യേച്ചി ശെരിക്കും ഭദ്രകളിയായി മാറി. മുടിയൊക്കെ പറപ്പിച്ചു മുഖം
ചുവപ്പിച്ചു കണ്ടാലെ പേടി തോന്നും.
ഞാന്‍ എന്‍റെ അവസാന അടവ് പുറത്തെടുത്തു കരഞ്ഞു കാലില്‍ ചുറ്റി പിടിക്കുക. ചേച്ചി അതില്‍ വീണു.
“ടാ ഇവിടെ നോക്കടാ, നീയും ഏട്ടനും ഒക്കെ എനിക്ക് ഒരുപോലെയാ, എന്‍റെ ലക്ഷ്മി അമ്മായീടെ മക്കള്‍, അല്ലാതെ… അവന്‍ മുട്ടേന്നു വിരിഞ്ഞില്ല. അതിനു മുന്നേ ലൈന്‍ പോലും.. ടാ എന്‍റെ കൂടെ പഠിക്കുന്ന അരുണിമ എന്ന കൊച്ചിന് അവനെ ഇഷ്ടമാണെന്നാ ഞാന്‍ പറഞ്ഞെ.. അല്ലാതെ എനിക്ക് ഇഷ്ടമാ ണെന്നല്ല. കേട്ടോടാ കൊച്ചുണ്ടാപ്രി വിടടാ എന്നെ ” അവള്‍ കടുപ്പിച്ചു പറഞ്ഞു.
ഞാന്‍ വിടാനുള്ള ഉദ്ദേശം ഇല്ലാന്ന് അവള്‍ മനസിലാക്കി. എന്നെ വിടിവിക്കണ ഒരു ശ്രെമം നടത്തി. നമ്മളു ണ്ടോ വിടുന്നു. ഞാന്‍ ആ കാലില്‍ കെട്ടിപ്പിടിച്ചിരുന്നു.
“എനിക്ക് നിന്നോട് പിണക്കമില്ല നീ വിട്ടേ”
അല്പം കഴിഞ്ഞു :
“പിണക്കം ഇല്ലെന്നു, മാറാടാ” അതോടെ ഞാന്‍ വിട്ടുമാറി, അവിടെ തലകുനിച്ചിരുന്നു.
കുറച്ച് കഴിഞ്ഞവള്‍ :