എന്റെ സ്വപ്നങ്ങളും മോഹവും
ഞാന്‍ ഓടി ഒരു മുറിയില്‍ കയറി, എന്‍റെ കഷ്ടകാലത്തിനു അത് ആര്യേച്ചിയുടെ മുറിതന്നെ ആയിരുന്നു.
“അല്ല ഇനി നീ എങ്ങോട്ട് ഓടും” ആര്യേച്ചി വാതില്‍ അടച്ചു. ഞാന്‍ ചാടിയാല്‍ പോലും കുറ്റിവരെ എത്തില്ലായിരുന്നു.
“എന്നെ ഒന്നും ചെയ്യരുത്, ഞാന്‍ അടി അടി…അടികിട്ടും….” ഞാന്‍ പറയാന്‍ വന്നത് പൂര്‍ത്തി ആക്കാതെ കരയാന്‍ തുടങ്ങി.
“നീ ഇപ്പൊ എന്തിനാ നമ്പര്‍ ഇറക്കുന്നെ ഞാന്‍ വല്ലോം പറഞ്ഞോ?”
“അമ്മായി അടിക്കൂന്നു ഞാന്‍ കരുതിയില്ല” ഞാന്‍ പറഞ്ഞു
“പിന്നെ, നീ എന്തോ കരുതി, എന്നെ നിനക്ക് കെട്ടിച്ചു തരൂന്നോ”
ഞാന്‍ ഏങ്ങല്‍ അടിച്ചു അടുത്ത റൗണ്ട് കരച്ചില്‍ സ്റ്റാര്‍ട്ട് ആക്കി.
“പിന്നെ നീ എന്തിനാടാ പോയി കള്ളം പറഞ്ഞെ”എന്‍റെ കരച്ചില്‍ കണ്ടിട്ടാവാം ചേച്ചി ഒന്ന് മയപ്പെട്ടു.
“കള്ളോ ” ഇടയ്ക്കു കരച്ചില്‍ നിര്‍ത്തി ചോദിച്ചു
“ഹം കള്ളം , നീ കണ്ടോ ഞാന്‍ വിഷ്ണു ഏട്ടന് ഉമ്മ കൊടുക്കുന്നത്.”
“ ഇല്ല.., അവൻ പറഞ്ഞതാ”
“ആ അതിനുള്ളത് ഞാന്‍ അവനു കൊടുത്തോളം, വൈകിട്ട് വരൂല്ലോ”
“ഞന്‍ എനിക്ക് ഒരു മുറപ്പെണ്ണ് വേണോന്നാ പറഞ്ഞെ.. വേറെ ഒന്നും പറഞ്ഞില്ല”
“നീ പറഞ്ഞില്ലേ! അമ്മ പറഞ്ഞല്ലോ” ആര്യേച്ചിക്കു കലി കയറി.
“അമ്മായി എന്ത് പറഞ്ഞു?”
“നിനക്ക് ഉമ്മ വെക്കാന്‍ ആരാണ്ടേ വേണോന്നു പറഞ്ഞില്ലേടാ, കള്ളം പറയുന്നോ”അവള്‍ കലിപ്പില്‍ തന്നെ