എന്റെ സ്വപ്നങ്ങളും മോഹവും
അങ്ങനെ ഇരിക്കെ എന്റെ അമ്മേടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവത്തിന് കോടിയേറി. 4 ദിവസത്തെ പരിപാടി ആണ്. അമ്മ കോടിയേറ്റിന്റെ അന്ന് അമ്മയുടെ വീട്ടിൽ പോയിനിക്കും. അമ്പലം എന്ന് പറഞ്ഞാൽ അത്ര വലുതൊന്നുമല്ല. എങ്കിലും ആ അമ്പലത്തിലെ ഉത്സവത്തിന്റെ അന്ന് ആദ്യ കറ്റ സമർപ്പിക്കും. അത് കഴിഞ്ഞു പിറ്റേന്ന് തൊട്ട് ഞങ്ങളുടെ നാട്ടിൽ കൊയ്ത്തുതുടങ്ങും. അതുകൊണ്ട് തന്നെ അമ്പലത്തിൽ വരുന്ന ഒരുപാട് പേര് അമ്മേടെ വീട്ടിലും വരും.
അവിടെ അമ്മായിയെ സഹായിക്കാൻ പോകുന്നതാണ്. അന്ന് എന്റെ വീട്ടിൽ ഊണൊന്നും കാണില്ല. ഞാൻ രാവിലെ തന്നെ അച്ഛന്റെ കൂടെ അമ്മേടെ വീട്ടിൽ എത്തി. അച്ചനും അമ്മാവനും തുടങ്ങാന്‍ ഇരിക്കുന്ന കൊയ്‌ത്തിന്റെ കാര്യത്തിൽ എന്തോ സംസാരമായിരുന്നു. അച്ചന്റെ മില്ലില്‍ നെല്ലെടുക്കില്ലെന്നോ മറ്റോ ആരോ പറഞ്ഞുന്നോ അങ്ങനെ എന്തൊക്കെയോ ആയിരുന്നു.
നമുക്ക് അവിടെ എന്ത് കാര്യം. ഞാൻ പതിയെ അമ്മായിടെ അടുത്തേക്ക് വലിഞ്ഞു.
ഞാന്‍ നേരെ ചെന്നു ആര്യേച്ചിടെ വായില്‍ കേറിക്കൊടുത്തു. കണ്ട പാടെ ഞാന്‍ വലിയാന്‍ നോക്കി.
“നിക്കട അവിടെ” അവള്‍ കണ്ണുരുട്ടി
“ഇല്ല ഞാന്‍ നിക്കില”
എന്‍റെ സകല ജീവനും കൊണ്ടോടി, ആര്യേച്ചി പിടിച്ചു നിര്‍ത്തി ഉപദ്രവിക്കുമോ എന്ന് പേടി.
“നിക്കട കൊച്ചുണ്ടാപ്രി അവിടെ” ആര്യേച്ചി അലറി പിന്നാലെ വന്നു.