എന്റെ സ്വപ്നങ്ങളും മോഹവും
ഒരാഴ്ച മൊത്തം രാവും പകലും സ്കൂളില്‍ നിന്നു വന്നാന്‍ ഞങ്ങള്‍ പൊരിഞ്ഞ യുദ്ധം. ഞാന്‍ അര്യെച്ചിയുടെ രീതിയില്‍ കളിച്ചു. അവളുടെ ഓപ്പണിംങ്ങും മൂവ്സും ഒക്കെ എപ്പോഴും ഒരേപോലെ ആയിരുന്നു.
അവന് വീണ്ടും ജയിച്ചു തുടങ്ങി. അടുത്ത ശനിയാഴ്ച ഞങ്ങള്‍ വീണ്ടും പട പുറപ്പെട്ടു. ഇന്ന് അമ്മൂനെ തോപ്പിച്ചിട്ടുതന്നെ കാര്യം എന്ന് ഞങ്ങള്‍ ചേട്ടനും അനിയനും തീരുമാനമെടുത്തിരുന്നു. ആദ്യ മൂവ്കളിയില് തന്നെ ചേച്ചി പണി മേടിക്കുന്നതാണ് ഞാന്‍ കണ്ടത്. ആ കളി തീരും മുന്നേ തന്നെ എന്നെ വലിചിഴച്ചുകൊണ്ട് അമ്മായി പോയി. ഗോപനുമായി ഞാന്‍ അന്നേ ദിവസം കണ്ടത്തിലെ കളികളില്‍ മുഴുകി.
അന്ന് ഞാനും ഏട്ടനും തിരിച്ചു വീട്ടില്‍ വരുമ്പോള്‍ പുള്ളി ഭയങ്കര സന്തോഷത്തിലായിരുന്നു, അവളെ തോപ്പിച്ചുകാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.
“എന്താടാ ചിരിക്കുന്നെ” ഞാന്‍ ചോദിച്ചു
“”ഒന്നും ഇല്ലടാ ശ്രീക്കുട്ടാ “”
“”ജയ്ച്ചോ അതോ തോറ്റോ””
“”ഞാന്‍ തോക്കോ. അവളെ തോപ്പിച്ചു എന്റെ ആഗ്രഹവും സാദിച്ചു. “”
“”ആഗ്രഹമോ “” ഞാന്‍ അത്ഭുതപ്പെട്ടു
അപ്പൊ ആണ് അവനു അമളി പിടി കിട്ടിയത് എന്തോ എന്നോട് പറയാന്‍ പാടില്ലഞ്ഞത് പറഞ്ഞു . അവന് വല്ലാണ്ടു കിടന്നു ഉരുണ്ടു. അവസാനം അവന് നിവര്‍ത്തി ഇല്ലാതെ പറഞ്ഞു.