എന്റെ സ്വപ്നങ്ങളും മോഹവും
ആര്യേച്ചി അടുക്കളയില്‍ നിന്നു വന്നിരിന്നിട്ടു പറഞ്ഞു.
ഞാന്‍ കേട്ടപാടെ അങ്ങോട്ട് വിട്ടു. അമ്മായി എനിക്ക് ഉടച്ച് വെണ്ണയെടുത്ത മോര് തന്നു, ഇതാരിക്കും ആ ചുള്ളി കമ്പിന്റെ ബുദ്ധിടെ രഹസ്യം.
“അമ്മായി ഒരു ഗ്ലാസ് കൂടെ ”
“ഇനിയും ദാഹം ഉണ്ടോടാ”
“എനിക്കല്ല ഏട്ടനു ബുദ്ധി വെക്കാനാ”
അമ്മായി ചിരിച്ചോണ്ട് എന്നെക്കാള്‍ വലിയ ഗ്ലാസില്‍ മോര് തന്നുവിട്ടു. ബുദ്ധിയുടെ മാജിക്കല്‍ കൂട്ട് ഞാന്‍ എട്ടന് കൊടുത്തിട്ട് കളി കണ്ടോണ്ടു നിന്നു.
അന്ന് അമ്മായി വിളിച്ചിട്ടും ഞാന്‍ പോയില്ല. അവിടെ ഇരുന്നു അവരുടെ കളി കാണുവായിരുന്നു. അവളുടെ അഹങ്കാരം തീര്‍ക്കണം അതായിരുന്നു ഞങളുടെ മനസ്സില്‍. പക്ഷെ ഒരിക്കല്‍ പോലും അവന്‍ ജയിച്ചില്ല. കടുത്ത നിരാശ.
അന്നും വീട്ടില്‍ വന്നു എന്നെ വിളിച്ചു. വാശി.. കളി തീ പാറി, എന്‍റെ കുതിരയുടെ ചവിട്ടില്‍ അവന്‍റെ മന്ത്രി നാല് കരണം മറിഞ്ഞു. ഇപ്രാവശ്യം അവനു എന്നെ തോൽപ്പിക്കാന്‍ സാധിക്കില്ല എന്നുറപ്പായി. ഞാന്‍ അന്ന് അവിടെയിരുന്നു ആര്യെച്ചിയുടെ എല്ലാ ട്രിക്കുകളും പഠിച്ചിരുന്നു. ഞാന്‍ ജയിക്കുമെന്ന് ആയപ്പോള്‍ അവൻ ബോര്‍ഡ് തട്ടിത്തെറുപ്പിച്ച് എഴുന്നേറ്റു പോയി. ഞാന്‍ കുറച്ച് കഴിഞ്ഞു അവനോടു ചെന്നു ഞാന്‍ പഠിച്ചെടുത്ത ട്രിക്കുകള്‍ പറഞ്ഞുകൊടുത്തു.