എന്റെ സ്വപ്നങ്ങളും മോഹവും
അന്ന് അമ്മായും ഞാനും പശുവിനെ കൊണ്ട് തിരിച്ചു വീട്ടില്‍ ചെന്നിട്ടും അവര്‍ കളി നിര്‍ത്തിയിട്ടില്ല. ചെസ്സ് കളിച്ചു ചേച്ചിയെ ഇതുവരെ അവന്‍ തോല്‍പ്പിച്ചിട്ടില്ല.. എന്നാലും കളിക്കും. ജയിക്കണം എന്ന വാശിയാകും. എങ്ങനെയെങ്കിലും എല്ലാ കളിയിലും ആര്യേച്ചി ജയിക്കും. പിന്നെ അവനെ കളിയാക്കലാണ് പുള്ളികാരിയുടെ തൊഴില്‍. അവനെ വാശി കയറ്റിയാല്‍ അവന്‍ പിന്നെയും കളിയ്ക്കാന്‍ ഇരിക്കും. വീണ്ടും പൊട്ടും. ആര്യെച്ചിക്ക് എതിരെ കളിക്കുന്ന ആളിന്റെ മനസ് വായിച്ചു കളിക്കാന്‍ അറിയാം എന്നാ അവന്‍ പറയുന്നേ.
അന്ന് വീട്ടില്‍ വന്നു, വന്നപാടെ അവന്‍ അച്ഛനെകൊണ്ട് ഒരു ചെസ്സ് ബോര്‍ഡ് വാങ്ങി.
“എടാ ശ്രീ “ വിളി വന്നു
അവന്‍ എന്നെ ബലമായി ഇരുത്തി ചെസ്സ് കളിപ്പിച്ചു . ആ ആഴ്ച അവന്‍റെ സ്ഥിരം ഇരയായി മാറി ഞാന്‍ തൊറ്റു കൊണ്ടേയിരുന്നു. ഓരോ വട്ടം തോക്കുമ്പോഴും ആ തെറ്റ് വീണ്ടും ഞാന്‍ കാണിച്ചില്ല. അടുത്ത ദിവസം എന്നെ തോൽപ്പിച്ച ആത്മവിശ്വാസത്തില്‍ അവിടെ ചെന്നു കളിതുടങ്ങി.
“ഒരു പിഞ്ചു കുഞ്ഞിനെ തോപ്പിച്ചിട്ട് ഇങ്ങനെ ഇരുന്നു ചിരിക്കാന്‍ നാണം ഇല്ലേടാ ഏട്ടാ”
“വല്യ കൊച്ചിനെ തോപ്പിക്കുന്ന കണ്ടോ നീ ,എവിടെ അവള്‍ അച്ചൂ ഡി അച്ചൂ…” അവന്‍ നീട്ടി വിളിച്ചു
“വാനരന്മാര്‍ രണ്ടും വന്നല്ലോ , വന്നോടനെ തോക്കാണോ അടുക്കളയില്‍ മോരുണ്ട് പോയി കുടിച്ചു വാ”