എന്റെ സ്വപ്നങ്ങളും മോഹവും
അവിടെ ചെന്നാല്‍ അമ്മായി ഇടക്കു എന്നെ കൂട്ടി മണിക്കുട്ടിയെ തീറ്റിക്കാന്‍ പാടത്തേക്കു പോകും. അവിടിരുന്നു അറുബോര്‍ ചെസ്സ്കളി കാണുന്നതിലും നല്ലതല്ലേ മണിക്കുട്ടിയടെ കൂടെ പറമ്പില്‍ പോകുന്നത്. മണിക്കുട്ടിക്കു ഇടക്കൊരു കുട്ടി ഉണ്ടായിരുന്നു. ആണ്‍ ആയോണ്ട് അതിനെ വിറ്റ് കളഞ്ഞു. എന്താ
ആണ്‍കുട്ടികളെ ആര്‍ക്കും വേണ്ടേ? ഞാന്‍ അമ്മായിയോട് ചോദിച്ചിട്ടുണ്ട്..
കണ്ടത്തില്‍ പോകുന്നത് എനിക്ക് ഇഷ്ടമാണ്. അവിടെ ആകുമ്പോള്‍ ഗോപനും ഒത്ത് തകര്‍ക്കാം. വെള്ളത്തില്‍ കുത്തിമറിയാം. എന്നെ അവനേം ഒറ്റയ്ക്ക് കുളത്തില്‍ വിടാനുള്ള ധൈര്യം ഒന്നും അമ്മായിക്കുമില്ല.. അമ്മായി സത്യത്തില്‍ പശുനെക്കൊണ്ട്
പോകുന്നതെ സുഷമചേച്ചിടെ വീട്ടില്‍ പോയിരുന്നു കാര്യം പറയാനാ. സുഷമ ചേച്ചിയും അമ്മായിയും ഒരേ നാട്ടുകാര്‍. ഒന്നിച്ചു കളിച്ചുവളര്‍ന്നവര്‍, ഏതോ ഒരു ഭാഗ്യത്തിന് രണ്ടാളും കല്യാണം കഴിഞ്ഞു വന്നതും ഒരേ നാട്ടിലേക്ക്.
ആന്റിക്കൊരു മോനും മോളുമാണ്. ഗോപകുമാര്‍ ആണ് മൂത്തത്, ഞോണ്ടി ഗോപന്‍ എന്നാ അവനെ എല്ലാരും വിളിക്കുക, അവനതൊരു സീനേ അല്ല. എന്തോ ഞാന്‍ അത് വിളിക്കില്ല. അതൊക്കെ കൊണ്ടാവും അത്രയും പിള്ളേര്‍ അവിടെ അവന്റെ കൂടെ ഉണ്ടായിരുന്നിട്ടും എന്നെ അവന്‍ ബെസ്റ്റ് ഫ്രണ്ട് ആക്കിയത്. അവന്റെ കൂടെ ആണ് പിന്നെ എന്‍റെ അന്നത്തെ ദിവസം, ഫുട്ബാള്‍ തന്നെയാണ് മിക്കവാറും. ഉണങ്ങിയ കണ്ടത്തില്‍ കളി. അത്കഴിഞ്ഞു നീരാട്ട്. കഷ്ടിച്ച് ഒരടി താഴ്ച്ച ഉള്ള കൈ ചാലുകളില്‍ ഇറങ്ങാന്‍ ഉള്ള അനുവാദമേമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു. അതും ആരുടെയെങ്കില്ലും മേല്‍നോട്ടത്തില്‍. തോര്‍ത്ത് വെച്ച് പരല്‍ മീനിനെ പിടിച്ചു നടക്കുകയായിരുന്നു ഞങ്ങള്‍ക്ക് ഹോബി.