എന്റെ സ്വപ്നങ്ങളും മോഹവും
ഒരു ദീര്‍ഘ നിശ്വാസം, എന്റ മുഖത്തൊരു ചെറുപുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
എന്‍റെ ബോധ മനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.
“ഏട്ടന്‍….”
ചില തിരിച്ചറുവുകള്‍ അങ്ങനെയാ.. പഴയതെല്ലാം ഓര്‍മിപ്പിച്ചോണ്ടിരിക്കും. എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍
അഹങ്കരവുമായിരുന്ന കാലം.
അവനെപ്പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത് ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും. പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവിട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു പൊക്കിയെടുക്കും, മുറിവൊ മറ്റോ ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയാ. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ ഒരു ഡയലോഗാണ്..
“ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞു വാരി എന്ന്, അല്ലാ ഇത്രയും ദൂരം ഒറ്റക്ക് ചവിട്ടിയോ നീ , ഞാൻ കരുതിയത് കയ്യെടുക്കുമ്പോത്തന്നെ വീഴുന്നാ, ആഹാ.. സൈക്കിള്‍ പടിച്ചല്ലോടാ.. ഇനി ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളായി”