എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ചോര എന്‍റെ ദേഹത്തെല്ലാം ചോര, എന്‍റെ ഷര്‍ട്ട് ചോരയില്‍ കുതിര്‍ന്നു. പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേയിരിക്കുന്നു.
“എന്‍റെ തന്നെ ചോരയാണോ?”
അന്ന് മുറിവ് കണ്ടേടുത്തു ഞാനിപ്പോ തടവിനോക്കി . അതേ എന്‍റെ തന്നെ, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവപ്പെടുന്നുണ്ട്.
ഓര്‍മകളുടെ കുത്തൊഴുക്ക് എന്‍റെ ശിരസിലേക്ക് ഇരച്ചുകേറി വരുന്നു. ഞാന്‍ മറന്നുപോയ എല്ലാ മുഖങ്ങളും എന്‍റെ മുന്നില്‍ തെളിഞ്ഞു. എന്‍റെ പകയും പ്രതികാരവും തോല്‍വിയും എല്ലാം. ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു !!
രാവുണ്ണിയെ എങ്ങനെ ഞാന്‍ മറന്നു, അവന്റെ രണ്ടു മക്കളെയും ഞാന്‍ മറന്നു.
“അരുണിമ….”’
ആരയോ തിരയുന്നപോലെ കോണിപ്പടികള്‍ ഞാന്‍ ഇറങ്ങിയതിന്റെ ഇരട്ടി വേഗത്തില്‍ ഓടി മുകളില്‍ കയറി. എന്നാൽ ആ വേഗത്തില്‍ മുന്നോട്ട് പോകാൻ എനിക്കായില്ല. ശ്വാസം മുട്ടുന്നപോലെ ഹൃദയത്തിന്റെ മിടിപ്പുകള്‍ എനിക്കിപ്പോ അറിയാം.
ഞാന്‍ മുകളിലെ മുറിയിലെ ആ ഭിത്തിയില്‍ കൈകുത്തി തല ഭിത്തിയില്‍ മുട്ടിച്ചുനിന്നു. പതിയെ എനിക്ക് ചുറ്റുമുള്ള ഭൂമിയുടെ ആട്ടം നിലച്ചു. എവിടുന്നോ ആ മുറിയിലേക്ക് വെട്ടം പരന്നു. വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഞാന്‍ ഭിത്തിയില്‍ തപ്പി തപ്പി പുറത്തേക്കു ഇറങ്ങി. എനിക്ക് ഇത്രയും നേരം തോന്നിയ ശ്വാസംമുട്ടല്‍ അല്പം കുറഞ്ഞിരിക്കുന്നു.