എന്റെ സ്വപ്നങ്ങളും മോഹവും
അത് എന്‍റെ ഉള്ളിലെ അഭയാർര്ത്തിയിൽ നിന്നും ഞാന്‍ ആകേണ്ട പ്രമാണിയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. മോൻ വലുതാകുമ്പോൾ അച്ചുനേം അമ്മയെയും ഒക്കെ കൂട്ടി അവിടെയാവും താമസിക്കുന്നത്.
അമ്മ അച്ചു എന്ന് വിളിക്കുന്നത് ആര്യേച്ചിയെ ആയിരുന്നു. എന്റെ കുഞ്ഞുമനസ്സിൽ അമ്മ ഇട്ടുതന്ന രണ്ടു മോഹങ്ങൾ.
പക്ഷേ അന്ന് ഞാൻ ആര്യേച്ചിയെ ഒരുപാട് പേടിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ മറുപടി എപ്പോഴും, ഞാനും എന്റെ അമ്മയും നമ്മുടെ മണിക്കുട്ടിയും (അമ്മാവന്റെ പുള്ളിപ്പശു ) മാത്രം മതി എന്നായിരുന്നു. എങ്കിലും അമ്മ അവളെ എന്റെ തലയിൽ കുത്തിവെക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാരുന്നു. എന്നാൽ ഇന്ന് എന്റെ ആ രണ്ടു സ്വപ്നങ്ങളും ഭദ്രൻ തട്ടിയെടുത്തിരിക്കുന്നു.
ആ പഴയ മതിൽ ചാടി കടന്ന് ഞാന്‍ അകത്തു കയറി. പകുതിയിൽ അധികം കത്തി അമർന്ന ഒരു എട്ടുകെട്ട്, ഒട്ടുമിക്ക മുറികളുടെയും മേൽകൂര പൊളിഞ്ഞു നിലം പൊത്തിയിരിക്കുന്നു. എല്ലാം പത്തിരുപത്തഞ്ചു വർഷം മുൻ ഉണ്ടായ അപകടത്തിന്‍റെ ബാക്കിപത്രമാകാം. എന്നെങ്കിലും കയ്യിൽ പൈസ ആകുമ്പോൾ ബാങ്കിൽ നിന്ന് തറവാട് തിരിച്ചെടുത്തു പുതുക്കിപ്പണിയണം എന്നായിരുന്നു മനസ്സിൽ.
“ഭദ്രനില്‍ നിന്നു നിന്നെ ഒരിക്കല്‍ പൊന്നുംവില കൊടുത്തു വിലക്ക് വങ്ങും ഞാന്‍”