എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – അവൾ എന്നെ ഉമ്മ വെക്കുന്നതും, എന്റെ കൂടെ കിടക്ക പങ്കിടുന്നതും ഇപ്പൊ സ്ഥിരം സ്വപ്നം കാണാൻ തുടങ്ങി,
ഇനി അവിടെ നിന്നാൽ ഞാൻ അരുതാത്തത് എന്തേലും അവളോട് ചെയ്യും എന്ന് തോന്നി. ഇതിൽ നിന്ന് ഒളിച്ചോടാൻ നാട്ടിലേക്ക് പോയാലോ എന്നൊരു ചിന്ത മനസ്സിൽ വന്നുകയറി. അങ്ങനെ ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു,
ആ ഇടക്ക് മുടങ്ങിപ്പോയ പരീക്ഷയും ഞാൻ എഴുതി. അന്ന് വൈകുന്നേരം വീരുനെ എന്റെ കയ്യിൽ തന്നു, ഏറെ നാളുകൾക്ക് ശേഷമാണ് അവനെ എനിക്ക് അവളായി എടുക്കാൻ തരുന്നത്. എന്നോടുള്ള നീരസമൊക്കെ മാറി എന്നെനിക്ക് ഉറപ്പായി.
അന്ന് രാത്രി എല്ലാരും ഒരുമിച്ചു അത്താഴം കഴിക്കുമ്പോൾ ആര്യേച്ചിയോട് ഞാനും അമ്മയും നാട്ടിൽ പോകാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മയും എന്റെ ആ തീരുമാനം അപ്പൊഴാണ് അറിയുന്നത്.
ആര്യേച്ചിയുടെ കണ്ണു നിറഞ്ഞുവോ, കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.
അമ്മയാണ് ആ മൗനത്തിന് വിരാമമിട്ടത്.
“നാട്ടിൽ നമുക്കിനി ഒന്നും ഇല്ല മോനേ.. വീടില്ല, ഇവളല്ലാതെ വേറെ ബന്ധുക്കൾ ആരുമില്ല” പെട്ടന്ന് അത് കേട്ടപ്പോൾ എനിക്കതൊരു ഷോക്ക് ആയിരുന്നു.
അപ്പൊ അമ്മാവൻ, അമ്മായി.. തറവാട്? ഞാൻ ചോദിച്ചു
“ഇല്ല ഹരി.. അവരെല്ലാം നിനക്ക് വയ്യാണ്ടിരുന്നപ്പോൾ മരണപ്പെട്ടു.. അമ്മാവൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷമായി. അമ്മായിയും അതിനു പുറകെ തന്നെ പോയി”
“അപ്പൊ തറവാട് ?”
“അത് ഭദ്രൻ ബാങ്കിൽനിന്ന് ലേലത്തിൽ പിടിച്ചു, അവിടെ ആയിരുന്നു ഞാൻ ഇത്രയും നാൾ ഒറ്റക്ക്, എനിക്ക് ഇവിടെ വന്നു നിന്ന് നിന്റെ ഈ അവസ്‌ഥ കാണാനുള്ള ശേഷി ഇല്ലായിരുന്നു, അത്കൊണ്ട് ഞാൻ അവിടെ, നിന്റെ ഓർമ്മകളിൽ ജിവിക്കുവാരുന്നു,
നീ എഴുന്നേറ്റു എന്നറിഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന പശുനേം കോഴിയെയുമൊക്കെ വിറ്റ് പെറുക്കിയാണ് നിങ്ങടെ അടുത്തേക്ക് വന്നത് ”
അപ്പോളേക്കും ആര്യേച്ചി ഇപ്പൊ കരയും എന്ന രീതിയിൽ നിക്കുവാരുന്നു.
“മോനേ ഹരി ഇവിടെ ഈ കൊച്ചിനെ തനിച്ചാക്കി അമ്മക്ക് വരാൻ പറ്റില്ല, ഇപ്പൊ മോനും പോകണ്ടാ. എല്ലാം കലങ്ങി തെളിയട്ടെ”
ഭദ്രൻ എന്റെ തറവാടും വിലക്ക് വാങ്ങി എന്ന് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായി. ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ അവൻ തട്ടിയെടുത്തിരിക്കുന്നു. ആദ്യം എന്റെ എല്ലാം എല്ല മായ ആര്യേച്ചി ഇപ്പൊ എന്റെ തറവാട്, എനിക്ക് വിഷമവും ദേഷ്യവും എല്ലാം മനസ്സിൽ കുമിഞ്ഞു കൂടി.
ഇത്ര നാൾ ആരോടും ചോദിക്കാതെ ഇരുന്ന, കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞ ആ ചോദ്യം ഞാൻ അവരോടു ചോദിച്ചു.
“എന്റെ പ്രിയപ്പെട്ട തെല്ലാം തട്ടി എടുക്കാൻ ആരാണ് ഭദ്രൻ?”
ഞാൻ ആ മാനസിക അവസ്ഥയിൽ കോപംകൊണ്ടു പൊട്ടിതെറിച്ചു.
അവൾ ഒന്നും മിണ്ടിയില്ല, കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കതകടച്ചു. അമ്മയും എന്നോട് ഒന്നും പറഞ്ഞില്ല, ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും എന്റെ റൂമിൽ പോയി കിടന്നു.
എനിക്കാകെ പ്രാന്ത് പിടിക്കുന്നപോലെ ആയി. ഇനിയും ഇനിയും എന്റെ വിലപ്പെട്ട എന്തെല്ലാം ഭദ്രൻ തട്ടി എടുക്കും. ഇനി ഭദ്രന്റെ ഔദാര്യത്തിൽ ഒരു നിമിഷം ഇവിടെ നിക്കാൻ എനിക്ക് സാധിക്കില്ല.
അമ്മ കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് ഇരുന്നു. അമ്മ ഒന്നും മിണ്ടിയില്ല. കൊറച്ചുനേരം എന്റെ മുടിയിൽ വിരലോടിച്ചു. പോകാൻ നേരം പറഞ്ഞു
“ഭദ്രൻ നല്ലവനാടാ.. എന്നേം അമ്മുനേം രക്ഷിക്കാൻ അവതാരം എടുത്തു വന്നവനാ”
എന്നിട്ട് അമ്മ ഒരു ഡയറി അവിടെ വെച്ചിട്ട് പോയി. അമ്മ അങ്ങനെ പറഞ്ഞെങ്കിലും എനിക് ഭദ്രനോട് ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലാരുന്നു.
എന്റെ മനസ്സിൽ വന്നത് ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചു..
“അപ്പുപ്പന്താടി പോൽ ഒരുകൂട്ടം മോഹങ്ങൾ,
ചിറകുള്ള വിത്തുകൾ!.
ചെറുതെങ്കിലും ചിന്തിയിലെപ്പോഴും.
കണ്ണീരിൽ കുതിർനാൾ പറാതെ വീണു പോയി.
പുതുജീവനേകുവാൻ കാലമതേറെ വീശി.
ഊതി പറത്തിയെൻ മോഹങ്ങൾളൊക്കെയും
പറന്നകന്നുവെങ്കിലും സ്നേഹമാണുള്ളിൽ
ബഹുമാനത്തിനും തരുമ്പും കുറവില്ലതാനും.”
ഞാൻ പോവുകയാണ്, അമ്മേ തത്കാലം ഇവിടെ നിർത്തുന്നു.
എന്നെ പോലെ അവരെയും നിങ്ങൾക്കോരു ബാധ്യത ആക്കില്ല. വരും കൂട്ടികൊണ്ട് പോകാനായി.
ആര്യേച്ചി, അമ്മേ പിന്നെ എന്റെ വീരാ എന്നോട് പൊറുക്കുക.
നന്ദിയോടെ
ശ്രീ ഹരി
അന്ന് ആ വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു. എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം ആര്യയുടെയും ഭദ്രന്റെയും ജീവിതത്തിൽ നിന്ന് മാറിക്കൊടുക്കുക എന്നത് മാത്രമായിരുന്നു. എന്റെ ആ ഒളിച്ചോട്ടം ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്.
ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും എല്ലാം ഒരുമിച്ചു കാണാന്‍ പറ്റുന്ന നാട് ”മലേവയല്‍”.
മലകളില്‍നിന്നും ഒഴുകിവരുന്ന ചെറിയ ചാലുകളാണ് ഈ നാടിന്‍റെ ജീവനാഡി. പണ്ട് തെങ്ങ് നിന്നിരുന്ന പുരയിടങ്ങള്‍ ഇന്ന് എണ്ണപ്പനകള്‍ക്കും റബ്ബറിനും വഴിമാറി. കൊടുംകാടിന്‍റെ ഭീകരതയും പരന്നുകിടക്കുന്ന വയലേലകളുടെ വശ്യതയും എന്‍റെ ഈ നാടിനു സ്വന്തം.
ആ രാത്രിയില്‍ത്തന്നെ ഞാൻ നാട്ടിൽ എത്തിയിരുന്നു. ഇങ്ങു നാട്ടിൽ വന്നിറങ്ങി ആദ്യം പോയത് മംഗലത്ത് വീട്ടിലായിരുന്നു. അതേ എന്‍റെ ചെറുപ്പത്തില്‍ അച്ചന്‍റെയും ചേട്ടന്‍റെയും മരണത്തോടെ ഞങ്ങള്‍ ഉപേക്ഷിച്ചു പോയ എന്റെ സ്വന്തം തറവാട്ടിൽ.
ഞാനും അമ്മയും അമ്മാവന്റെ കൂടെ ആര്യേച്ചിടെ വീട്ടില്‍ ആയിരുന്നു പിന്നീടുള്ള കാലം. അമ്മ പറഞ്ഞുള്ള അറിവുകളാണ് എന്നെ ഈ പൊട്ടി പൊളിഞ്ഞ എട്ടു കെട്ടുമായി കെട്ടിയിടാന്‍ കാരണം.
നന്നേ ചെറുപ്പത്തിൽ ആര്യേച്ചിയുമായി വഴക്കിടുമ്പോള്‍ അല്ല എന്നെ കരയിക്കുമ്പോഴൊക്കെ അവൾ പറയും
“ഇതെന്റെ വീടാ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും, എന്നെ ഇഷ്ടമല്ലേ നീ നിന്റെ വീട്ടിൽ പൊക്കോ”എന്നൊക്കെ.
സ്വന്തമായി വീടില്ലാത്തവന്റെ വിഷമം ഞാൻ അവളിൽനിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ അമ്മ ഞാന്‍ ഇങ്ങനെ വല്ലാതെ വിഷമിക്കുന്ന കണ്ടിട്ട് എനിക്ക് പറഞ്ഞുതന്നു, വീടില്ലാത്ത എനിക്കും സ്വന്തമായി ഒരു വീടുണ്ട്.. ഒരു അസ്സൽ എട്ടുകെട്ട്, അച്ഛനും അച്ഛന്റെ മുന്‍ തലമുറക്കാരും കൂട്ടുകുടുംബമായി കഴിഞ്ഞ വീട്.
അത് എന്‍റെ ഉള്ളിലെ അഭയാർര്ത്തിയിൽ നിന്നും ഞാന്‍ ആകേണ്ട പ്രമാണിയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. മോൻ വലുതാകുമ്പോൾ അച്ചുനേം അമ്മയെയും ഒക്കെ കൂട്ടി അവിടെയാവും താമസിക്കുന്നത്.
അമ്മ അച്ചു എന്ന് വിളിക്കുന്നത് ആര്യേച്ചിയെ ആയിരുന്നു. എന്റെ കുഞ്ഞുമനസ്സിൽ അമ്മ ഇട്ടുതന്ന രണ്ടു മോഹങ്ങൾ.
പക്ഷേ അന്ന് ഞാൻ ആര്യേച്ചിയെ ഒരുപാട് പേടിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ മറുപടി എപ്പോഴും, ഞാനും എന്റെ അമ്മയും നമ്മുടെ മണിക്കുട്ടിയും (അമ്മാവന്റെ പുള്ളിപ്പശു ) മാത്രം മതി എന്നായിരുന്നു. എങ്കിലും അമ്മ അവളെ എന്റെ തലയിൽ കുത്തിവെക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാരുന്നു. എന്നാൽ ഇന്ന് എന്റെ ആ രണ്ടു സ്വപ്നങ്ങളും ഭദ്രൻ തട്ടിയെടുത്തിരിക്കുന്നു.
ആ പഴയ മതിൽ ചാടി കടന്ന് ഞാന്‍ അകത്തു കയറി. പകുതിയിൽ അധികം കത്തി അമർന്ന ഒരു എട്ടുകെട്ട്, ഒട്ടുമിക്ക മുറികളുടെയും മേൽകൂര പൊളിഞ്ഞു നിലം പൊത്തിയിരിക്കുന്നു. എല്ലാം പത്തിരുപത്തഞ്ചു വർഷം മുൻ ഉണ്ടായ അപകടത്തിന്‍റെ ബാക്കിപത്രമാകാം. എന്നെങ്കിലും കയ്യിൽ പൈസ ആകുമ്പോൾ ബാങ്കിൽ നിന്ന് തറവാട് തിരിച്ചെടുത്തു പുതുക്കിപ്പണിയണം എന്നായിരുന്നു മനസ്സിൽ.
“ഭദ്രനില്‍ നിന്നു നിന്നെ ഒരിക്കല്‍ പൊന്നുംവില കൊടുത്തു വിലക്ക് വങ്ങും ഞാന്‍”
ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു. ഞാൻ അന്ന് ആ വരാന്തയിൽ കിടന്നുറങ്ങി. എന്തോ ഇവിടെ വരുമ്പോൾ അച്ഛനും ചേട്ടനും എന്റെ കൂടെ തന്നെ ഉണ്ടെന്നൊരു തോന്നൽ. അവരെയും ഇവിടെയാണ് അടക്കം ചെയ്ത്.
രാവിലത്തെ സുര്യകിരണങ്ങള്‍ കണ്ണിലടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. വെളുത്ത് വരുന്നേതേയുള്ളു കിഴക്കോട്ടു മുഖം വെച്ച് കിടന്നതിനാല്‍ സൂര്യന്‍
വിളിച്ചെഴുന്നെല്‍പ്പിച്ചു എന്നുമാത്രം.
എന്റെ ഈ തറവാട് ഒരു വയലിന്റെ കരയിലാണ്. പഠിപ്പുരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താത്ത ഇടത്തോളം വയലുകളാണ്, അതിനും അപ്പുറം മല,
വീടിനു പുറകു വശവും മല തന്നെ.
പച്ച വിരിച്ചു കാറ്റിൽ ആടുന്ന നെൽ കതിർ കാണാൻ തന്നെ ഒരു മന:സുഖം.
ഒരു കാലത്തു ഇതൊക്കെ ഞങ്ങളുടെയായിരുന്നു, കൂട്ടുകുടുബം ഇല്ലാതെ ആയകാലത്തു പലർക്കും ഓഹരി കൊടുത്തു, അവർ വിറ്റ് പെറുക്കി പോയിട്ട് ശേഷിച്ചതില്‍ വളരെ കുറച്ച് മാത്രമേ എന്റെ അച്ഛനു കിട്ടിട്ടുള്ളു. അത് തന്നെ ഏക്കറുകളോളം വരും.
അമ്മാവന്റെ ഭാഷയില്‍ എത്രയോ പറ കണ്ടം. എന്നാ ഇപ്പോ എല്ലാം പാട്ടത്തിന് കൊടുത്താണ് ബാങ്കിലെ ലോൺ അടച്ചു പോരുന്നത്. പണ്ട് ഇവിടുത്തെ കൃഷി അമ്മാവന്‍ ആയിരുന്നു നോക്കിയിരുന്നത്, അദ്ദേഹത്തിന് വയ്യാണ്ടായപ്പോള്‍ ആര്‍ക്കോ പാട്ടത്തിനു കൊടുത്തത്. ആ സമയത്തൊക്കെ ഞാന്‍ ഇവടെ വന്നിട്ടുണ്ട് മിക്കവാറും ആര്യേചിയും കാണും കൂടെ .
വീടിന്റെ കിഴക്ക് വശത്തെ പടിപ്പുരയുടെ പടവുകൾ ഇറങ്ങി ചെല്ലുന്നത് വയൽ വരമ്പിലേക്കാണ്. അവിടുന്ന് ഇടത്തോട്ട് ഒരു നടവഴിയുണ്ട്. അതുവഴി ചെന്നാൽ കുളിക്കാൻ ഒരു കുളമുണ്ട്. അന്നത്തെ കാലത്തു നാലുചുറ്റും ചെത്തി നിരപ്പാക്കിയ കാട്ടുകല്ലുകള്‍ വെച്ച് കെട്ടി വെള്ളം കയറാനും ഇറങ്ങാനും ഒക്കെ ഉള്ള എന്തക്കയോ സെറ്റപ്പ് ഉള്ള ഞങ്ങളുടെ സ്വന്തം കടവ്. ഇപ്പോഴതും അഴുക്കും പുല്ലും കേറി മൂടിട്ടുണ്ടാവണം.
പണ്ട് അമ്മാവനുമൊത്തുവരുമ്പോള്‍ വല്ലപ്പോഴും ആര്യേച്ചി എന്നെയും കൊണ്ട് ആ കടവില്‍ കുളിക്കാന്‍ പോയിട്ടുണ്ട്. എന്നെ കുളുപ്പിച്ചു കയറ്റിട്ട് പുറത്തു കാവല്‍ നിര്‍ത്തും. അന്ന് എപ്പഴോ അവള്‍ കുളിച്ചോണ്ട് ഇരുന്നപ്പോള്‍ ഞാന്‍ നോക്കി എന്ന് പറഞ്ഞു എന്നെ വെള്ളത്തില്‍ മുക്കി കൊല്ലാറാക്കിയിട്ടുണ്ട്.
പക്ഷെ അന്ന് അവളുടെ കുളികണ്ടാല്‍ എന്താ പ്രശ്നമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തോ ഒരു ഐത്തം ആണും പെണ്ണും തമ്മില്‍ ഉണ്ടെന്നു തോന്നീട്ടുണ്ട്.. അത്ര തന്നെ.
അല്ലേലും അതില്‍ കാണാന്‍ വേണ്ടി ഒന്നും ഇല്ലായിരുന്നു കപ്പങ്ങകള്‍ മൊട്ടിട്ടു തുടഞ്ഞിയിട്ടു പോലുമുണ്ടായിരുന്നില്ല.
അസ്ഥികൂടത്തില്‍ തോള്‍ ചുറ്റിയ ഒരു സാധനം. അന്ന് അവള്‍ക്കും അതെപറ്റിയൊക്കെ വലിയ ഐഡിയ ഉണ്ടായിരിക്കാന്‍ തരമില്ല. അതൊക്കെ ഇപ്പൊ ആര്യേച്ചിക്ക് ഓര്‍മ്മ ഉണ്ടാകുമോ എന്തോ? എങ്കിലും അവളന്ന് കാറിയത് ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല.
“ഞാന്‍ കുളിക്കണ നീ ഒളിഞ്ഞു നോക്കിങ്കി എന്നെ നീ തന്നെ കെട്ടും”
അന്നത്തെ നീണ്ട ശകാരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്നത് ഇത്രമാത്രമേ ഉള്ളു. അവളുടെ ആ ഭീഷണികള്‍ക്ക് മുന്നില്‍ എപ്പോഴത്തെയും പോലെ കരഞ്ഞു കാലു പിടിച്ചിട്ടുണ്ടാവണം . പിന്നെ എപ്പോഴോ മനസ്സില്‍ പതിഞ്ഞുപോയ ബാല്യത്തിന്റെ ചില സുഖമുള്ള ഓര്‍മ്മകള്‍.
ഏതായാലും ഒന്ന് പോയി കുളിക്കാം. ബാഗില്‍നിന്നു ഒരു തോര്‍ത്തെടുത്തു ഒരു ജോടി തുണിയും എടുത്തു .അത് എടുത്ത വഴിക്ക് ബാഗില്‍ പെട്ടുപോയ ഒരു ഡയറി താഴെ വീണു. ഇതു ഇന്നലെ അമ്മ തന്നതാണല്ലോ ഇതെങ്ങനെ എന്‍റെ ബാഗില്‍വന്നു. ഞാന്‍ അതെടുത്തു ആദ്യ പെജോക്കെ ഒന്ന് മറിച്ചു നോക്കി. എന്‍റെ പേര്തന്നെ ആദ്യം, ഡയറി എന്നൊന്നും പറയാനേ പറ്റില്ല, എന്‍റെ അസുഖങ്ങള്‍ ഒക്കെ പറയുന്ന എന്തോ മെഡിക്കല്‍ റെക്കോഡ് ഒക്കെ ആയിരുന്നു.
വായിക്കണേല്‍ അടുത്ത മെഡിക്കല്‍ഷോപ്പില്‍ കാണിക്കണം. ‘എന്‍റെ ഡോക്ടറൂട്ടി' ടെ ഒരു എഴുത്തേ എത്രനാള് നോക്കി ഇരിക്കണമെന്നാ അടുത്തത് വായിക്കാന്‍ .
“വായിക്കണമാതിരി എഴുതിയാല്‍ എന്താ ഇവറ്റകള്‍ക്ക്.. അല്ലെ ഇതിപ്പോ എന്താ ഇത്ര രഹസ്യമായി എഴുതി വെക്കാന്‍ ഉള്ളത്.. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭ്രാന്ത്. അത്രതന്നെ”
പലപ്പോഴും സംശയമുണ്ടെങ്കിലും ഒരിക്കലും കേള്‍ക്കാനോ അറിയാനോ ആഗ്രഹിക്കാത്ത കാര്യം. അത്തന്നെ ആകും. എന്തിനാ ഇപ്പൊ മനസ് വിഷമിപ്പിക്കുന്നത് എന്നുകരുതി അത് താഴേക്കിട്ടു. [ തുടരും ]