എന്റെ സ്വപ്നങ്ങളും മോഹവും
ആര്യേച്ചി എന്റെ അമ്മയോട് കാണിക്കുന്ന സ്നേഹം പലപ്പോഴും എനിക്ക്പോലും അസൂയ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു.
പണ്ട് ആര്യേ പ്രേമിച്ചകാലത്ത് ഏറ്റവും പേടിച്ച ഒരു വിഷയമായിരുന്നത്. എനിക്ക് ഇനി എങ്ങാനും അവളെ കെട്ടാൻ പറ്റിയാൽ അവൾ അന്ന് എന്നോട് കാണിക്കുന്ന അവഗണന അമ്മയോടും കാണിക്കുമോ?.
ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാത്ത തിന്റെ കാരണങ്ങളിൽ ഒന്ന് അതായിരുന്നു. അന്നേ എന്റെ ഇഷ്ടം അവളോട് പറയേണ്ടിയിരുന്നു. ഇനി പറഞ്ഞിട്ട് എന്താ കാര്യം.. ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ.
എന്റെ പെണ്ണ്..!!
അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു സുഖം.
ദിവസങ്ങൾ കഴിഞ്ഞു.. എനിക്കിപ്പൊ ആര്യേച്ചിയോടു വല്ലാത്ത പ്രേമം. ഉള്ളില്‍ അടക്കി വെച്ചത് പുറത്തു ചാടിയപോലെ..
ഞാൻ എത്ര ശ്രമിച്ചിട്ടും വീണ്ടും വീണ്ടും ആ പ്രണയത്തിൽ വീണുപോകുന്നു, അത് തെറ്റാണ് എന്ന് ഞാൻ എന്റെ മനസ്സിൽ പല ആവർത്തി പറഞ്ഞു. അവളുടെ സാമിപ്യം എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. [ തുടരും ]
One Response
Waiting ??