എന്റെ സ്വപ്നങ്ങളും മോഹവും
എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. ഞാൻ അപ്പൊത്തന്നെ വണ്ടിയെടുത്തു വീട്ടിൽ തിരിച്ചു വന്നു അമ്മയോട് ക്ഷമ പറഞ്ഞു.
എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതല്ലാതെ വേറെ ഒന്നും മിണ്ടിയില്ല.
അന്ന് രാത്രിയിൽ അമ്മ എന്റെ മുന്നിൽ വെച്ച് രാവിലെ അമ്മേടെ കയ്യിൽ നിന്ന് കുഞ്ഞു താഴെ പോയ കാര്യം ആര്യേച്ചിയോട് പറഞ്ഞു. അമ്മേ അവൾ വല്ലതും പറയുമോ എന്നാരുന്നു എന്റെ പേടി.
അത് കേട്ടതും അവൾ ഒന്ന് ഞെട്ടി. അവൾ കുഞ്ഞിനെ പോയി എടുത്തു, എടുത്തപ്പോഴേ അവൻ കരഞ്ഞു. എന്റെയും അമ്മേടെയും നെഞ്ചു ഒരുപോലെ ഇടിക്കാൻ തുടങ്ങി.
ജാനുമ്മ നിന്നെ താഴെ ഇട്ടോടാ നമുക്ക് അമ്മക്ക് നല്ല അടി കൊടുക്കാമെ. എന്ന് പറഞ്ഞുചേച്ചി അവനെ കൊഞ്ചിച്ചു. അതല്ലാതെ ഞങ്ങൾ ശങ്കിച്ചപോലെ ഒന്നും അവൾ അമ്മേ പറഞ്ഞില്ല.
അമ്മയുടെ നിപ്പു കണ്ടിട്ടാവണം അവൾ വന്നു അമ്മേ സമാധാനിപ്പിച്ചു. എനിക്ക് അതൊരു വലിയ ആശ്വാസമായിരുന്നു.
എന്റെ അമ്മേ ആരേലും എന്തെങ്കിലും പറഞ്ഞാ എനിക്ക് അത്രമാത്രം വേദനിച്ചിരുന്നു. ഞാൻ അവളെ നന്ദിയോടെ നോക്കി.
“ഹരിക്ക് കൊടുക്കണോ അടി”
എന്ന് മോനോട് ചോദിക്കുന്ന കേട്ടു.. എന്നിട്ട് എന്നെ പതിയെ ഒന്ന് തല്ലിക്കാണിച്ചു, അവന്റെ ആ ചിരിയിൽ ഞാനും എല്ലാം മറന്നു നിന്നുപോയി.
അതിനുശേഷം ആര്യ എന്നിലേക്ക് അടുക്കുന്നപോലെ ഒരു തോന്നൽ. അതിൽപ്പിന്നെ ഞാൻ ആര്യേച്ചിയെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു,
One Response
Waiting ??