എന്റെ സ്വപ്നങ്ങളും മോഹവും
അങ്ങനെ ഞാനും അവനും വല്ലാതെ അങ്ങ് അടുത്തുപോയി. എന്റെ ഉള്ളിൽ ഏതോ ഒരു കോണിൽ അവനോട് ഒരുപാടു സ്നേഹം. എനിക്ക് അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായി.
എനിക്ക് അമ്മയോടും ആര്യേച്ചിയോടും മുൻപ് തോന്നിയിട്ടുള്ളതിനെക്കാൾ തീവ്രമായ ഒരു സ്നേഹം.
അമ്മയും ആര്യേച്ചിയും ഇതൊന്നും അറിയാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പക്ഷേ എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്ക് വ്യക്തമായി അറിയാം ഞാനും വീരനും ആയുള്ള ഈ അറ്റാച്ച്മെന്റ്.
ഒരിക്കൽ അമ്മ അവനെ കുളിപ്പിക്കാൻ പോയപ്പോൾ അമ്മേടെ കളിന്നു പിടഞ്ഞു അവൻ താഴെ വീണു, അതികം പൊക്കത്തിൽ നിന്നൊന്നു മല്ല. പക്ഷേ ഞാൻ അത് കണ്ടു അമ്മയെ ഒരുപാട് ഫയർ ചെയ്തു.. അമ്മ കരഞ്ഞുപോയി.
അതിന് മുൻപ് ഞാൻ എന്റെ അമ്മയെ ഒരിക്കൽ പോലും കരയിച്ചിട്ടില്ല.. അന്ന് എനിക്ക് കൊറച്ചു നാളായി വരാത്ത തലചുറ്റൽ വന്നു.. പക്ഷെ ഒരു തരത്തിൽ ഞാൻ പിടിച്ചുനിന്നു.
പണ്ട് ആര്യചേച്ചിക്ക് വേണ്ടി ആരോടേലും വഴക്ക് ഇടുമ്പോഴാണ് എനിക്ക് ഇങ്ങനെ ഒക്കെ വന്നിരുന്നത്. അന്ന് ഞാൻ തിരിച്ചു കടയിൽ പോയില്ല. നേരേ ഞാൻ എന്റെ സ്ഥിരം സ്പോട്ടിൽ പോയി നിന്നു.
ആ പാലം എന്തോ എനിക്ക് ഒരു പ്രത്യേക അറ്റാച്ച്മെന്റ്. ഒരുപാട് സമയം കഴിഞ്ഞു പോയി.. ഞാൻ ചിന്തിച്ചു, അവൻ എന്റെ ആരാ, എന്റെ പെണ്ണിന്റെ.. അല്ല, ചേച്ചിയുടെ മകൻ. അവനുവേണ്ടി ആണോ ഞാൻ എന്റെ സ്വന്തം അമ്മേ..
One Response
Waiting ??