എന്റെ സ്വപ്നങ്ങളും മോഹവും
അമ്മ ഒന്ന് ഞെട്ടി എന്നിട്ട് അറിയാം എന്ന് തല ആട്ടി.
“എന്റെ അമ്മയാ, അവിടെ അവർക്ക് സുഖമാണോ എന്നറിയാൻ ആയിരുന്നു. എന്റെ ആ അമ്മാവൻ അവരെ അടുക്കള ജോലി ചെയ്യിക്കയാണെന്ന് കേട്ടു .”
“ആ അമ്മക്ക് സുഖം ആണ് മോനേ, ഭദ്രൻ അവരെയും പൊന്നുപോലാ നോക്കുന്നെ ”കണ്ണ് നിറഞ്ഞോണ്ടാണ് അമ്മ മറുപടി തന്നത്
“പിന്നെ എന്താ അവരിപ്പോ കറുത്ത് കരിവാളിച്ചു ഇരിക്കുന്നെ?”
അമ്മ കരയാൻ തുടങ്ങി
“എന്തിനാ ഈ അമ്മ ഇപ്പൊ കരയുന്നെ”
“നിനക്കെന്നെ മനസിലായില്ല എന്ന് കാട്ടിയപ്പോ ഞാനത് വിശ്വസിച്ചു പോയടാ”
കരച്ചിലാണോ ചിരിയാണോ സന്തോഷമാണോ എന്നൊന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ.
“അതിന് എനിക്കിപ്പോഴും ഭദ്രന്റെ അമ്മേ അറിയില്ല, എനിക്ക് എന്റെ അമ്മ ജാനകികുട്ട്യേ അറിയുള്ളു”
അമ്മ എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു. ഞാനും അമ്മ കരഞ്ഞു തീരട്ടെ എന്ന് കരുതി. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു.. എന്തിനെയൊക്കയോ പറ്റി.
ഞാൻ അമ്മേ തിരിച്ചറിഞ്ഞത് ആര്യേച്ചിയോട് പറയല്ലേന്നു ചട്ടം കെട്ടി. എനിക്ക് അറിയാമായിരുന്നു അമ്മ അപ്പൊത്തന്നെ ചെന്ന് പറയുമെന്ന്. ഭദ്രന്റെ അമ്മ നാടകം ആര്യേച്ചി അടുത്ത ലെവലിൽ കൊണ്ടോയി. പിന്നെയുള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരു 4 വർഷം പിന്നിലേക്ക് പോയ ഫീലാണ് ഉണ്ടായത്.
ദിവസങ്ങൾ കടന്നുപോയി, ഇപ്പൊ വീരനെ ഡേ കെയറിൽ ആക്കാറില്ല, അമ്മയാണ് അവനെ നോക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ചയാകുമ്പോൾ ഞാനും വീട്ടിൽ വന്നു ഊണ് കഴിക്കാൻ തുടങ്ങി. എനിക്ക് ഇപ്പൊ ഉച്ചക്ക് വീട്ടിൽ വരാനുള്ള കാരണം രണ്ടാണ്. അമ്മ ഉണ്ടാക്കുന്ന ആഹാരം ചൂടോടെ കഴിക്കാം, എന്നെ കാണിക്കാതെ കൊണ്ട് നടന്ന വീരനെ എനിക്ക് ഇപ്പൊ അവളുടെ ശല്യമില്ലാതെ കാണാം.. എടുക്കാം.
One Response
Waiting ??