എന്റെ സ്വപ്നങ്ങളും മോഹവും
“പക്ഷെ ഹോം നേഴ്സ് ഒന്നും അല്ല.. ഇത് എന്റെ അമ്മയാ”
“ലക്ഷ്മി അമ്മയോ, ഇതോ”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു
ലക്ഷ്മി അമ്മായിയെ എനിക്ക് ഓർമ്മയുണ്ടെന്ന് മനസിലാക്കിയ അവൾ പ്ലേറ്റ് മാറ്റി.
“ഇത് ഇത്….എന്റെ ഭദ്രന്റെ അമ്മയാ, നമ്മുടെ നാട്ടിൽ നിന്ന് വന്നതാ”
എന്നിട്ട് അമ്മക്ക് ഒരു ഉമ്മയും കൊടുത്തു. അമ്മ കണ്ണ് തുടച്ചു.
പിന്നെ എന്തൊക്കയൊ പറഞ്ഞിരുന്നു. എന്നാ എനിക്ക് അമ്മയെ ഓർമ്മയുണ്ടെന്ന് ഞാനോ, ഭദ്രന്റെ അമ്മ അല്ല എന്റെ അമ്മയാണെന്ന് അവർ രണ്ടുപേരുമോ പറഞ്ഞില്ല.
അവൾ വീരനെ കൊണ്ട് റൂമിൽ കിടത്തി. അമ്മ ടേബിളിൽ ഉണ്ടായിരുന്ന ചായ കപ്പ് എല്ലാം എടുത്തു അടുക്കളയിൽ പോയി. ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്നുകാണും.. അഞ്ചു മിനിറ്റ് തികച്ചൊ എന്ന് പോലും അറിയില്ല. ഞാൻ അമ്മയെ കാണാൻ അടുക്കളയിൽ ചെന്നു.
പാവം ഉരുന്ന് കരയുന്നു.. ലോകത്ത് ആരെ മറന്നാലും ഇനി ആര്യേച്ചിയെ മറന്നാലും എന്റെ അമ്മേ ഞാൻ എങ്ങനെ മറക്കാൻ. എന്റെ ഓരോ ചലനത്തിന്റെയും നോട്ടത്തിന്റെയും അർത്ഥം അറിയാവുന്ന അമ്മ എന്നെ കയ്യോടെ പിടിക്കും എന്നാ ഞാൻ
കരുതിയത്. പക്ഷെ അതുണ്ടായില്ല. ഞാൻ ഒരു നല്ല നടൻ ആണല്ലോ എന്ന് തോന്നിപ്പോയി.
“അമ്മേ അമ്മക്ക് ആര്യയുടെ തറവാട്ടിൽ നിക്കുന്ന ജാനകി രാമചന്ദ്രനെ അറിയോ,”
One Response
Waiting ??