എന്റെ സ്വപ്നങ്ങളും മോഹവും
അവളുടെ മുഖം അപ്പൊ ഒന്നു കാണേണ്ടതാരുന്നു.
അതിൽ ഒന്നിന്റെ അകത്തെ പോക്കറ്റിൽ ഒരു സ്റ്റിക്കർ കണ്ടു 2800. എന്നെ വിദഗ്ദമായി പറ്റിച്ചു എന്ന് മനസിലായി. ഇന്നലെ കൊണ്ടോയ അതേ തുണി സ്റ്റിക്കർ മാറ്റി ഒട്ടിച്ചുതന്നു. എങ്കിലും അത് ഇട്ട് ചെന്നപ്പോഴുള്ള അവളുടെ സന്തോഷം കണ്ടപ്പോൾ അത് തിരിച്ചു കൊടുക്കാൻ തോന്നിയില്ല. ഞാൻ അറിഞ്ഞോണ്ട് പൊട്ടനായി. എവിടേയോ ഒരു സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു.
പിറ്റേന്ന് ഞാൻ കടയിൽ നിന്ന് വന്നപ്പോഴേക്കും അമ്മ നാട്ടിൽനിന്ന് വന്നിരുന്നു. ഞാൻ മൈന്റ് ചെയ്യാതെ എന്റെ റൂമിൽ പോയി. ഇത്രയും ദിവസം സ്വന്തം മോനേ കാണാൻ വരാഞ്ഞ അമ്മയെ എന്റെ പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു ഉദ്ദേശം.
പക്ഷെ അമ്മ കരുതിയത് ഞാൻ അമ്മയെ മറന്നു എന്നാ. അതിന്റെ സൂചനകൾ ചേച്ചിയും അമ്മയുമായുള്ള സംസാരത്തിൽനിന്ന് എനിക്ക് മനസിലായി. ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ചേച്ചി എനിക്ക് ചായ തന്നിട്ട് ചോദിച്ചു..
“ഹരീ.. ഹരിക്കിത് ആരാന്നു മനസ്സിലായോ”
“പുതിയ ഹോം നേഴ്സ് ആണോ, വീരുനെ നോക്കാൻ…”
അമ്മയുടെ കണ്ണ് നിറഞ്ഞു,
എനിക്കതൊരു തമാശയായിട്ടാണ് തോന്നിയത് .
“ ഹ്മ്മ് മോനേ നോക്കാൻ വന്നതാ”
അമ്മ ഒന്നും മിണ്ടുന്നില്ല. അമ്മയുടെ വിഷമം കണ്ടിട്ടെന്നപോലെ ആര്യേച്ചി അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നിട്ട്
One Response
Waiting ??