എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – അവൾ ഒന്നും മിണ്ടാതെ കേറിപ്പോയി,
വീരന് ഞാൻ വാങ്ങിക്കൊടുത്ത ഡ്രസ്സ് ഇടീച്ചോണ്ട് വന്നു.. അത് വളരെ വലുതാരുന്നു. 1000 രൂപ മനസ്സിൽ വെച്ചു ഡ്രസ്സ് എടുത്തപ്പോൾ കൊച്ചിന്റെ പ്രായം ഞാൻ കണക്കിലെടുത്തില്ല.
“കുട്ടികൾക്ക് തുണി മേടിക്കുമ്പോൾ പ്രായം കൂടെ പറഞ്ഞു വേണം തുണി എടുക്കാൻ”
അര്യേച്ചിയുടെ കമന്റ് ഞാൻ കേട്ട ഭാവം നടിച്ചില്ലെങ്കിലും ഞാനാകെ ചമ്മി..
“ഞാനും അദ്ധ്വാനിച്ച പൈസകൊണ്ട് മേടിച്ചു തന്നതാ നിനക്കാ ഡ്രസ്സ് , എല്ലാർക്കും ആഗ്രഹമുണ്ട് അതൊക്കെ ഒന്ന് ഇട്ട് കാണണമെന്ന് ”
അവള്‍ പറഞ്ഞു.
അപ്പൊഴാണ് ഞാൻ അതോർക്കുന്നത്..
“അത്രേം വിലയുള്ളതൊന്നും എനിക്ക് ചേരില്ലടോ”
“ഇട്ട് നോക്കിയാലല്ലേ അറിയൂ…”
അവള്‍ പറഞ്ഞു
“ഇല്ല, ഞാൻ ചേച്ചിയോട് ആയോണ്ട് പറയാം എന്റെ ബാങ്കിൽ ആകെ ഉള്ള സേവിംങ്ങ്സ് ഇനി 16 ചില്ലറയാണ്.. ചേച്ചി എനിക്ക് വാങ്ങി വെച്ചത് എല്ലാം കൂടെ 10000നു മുകളിൽ വരും.. അതുകൊണ്ട് എനിക്കത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.”
“Ok.. അതിങ്ങ് എടുത്തേക്ക് ”
അവള്‍ കൈ നീട്ടി
ഞാൻ എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്തു.
പിറ്റേന്ന് രാത്രി എനിക്ക് കൊറച്ചു ഷർട്ടും പാൻസും തന്നു. ഇപ്രാവശ്യം 300-350 റേഞ്ചിലുള്ളതാണെന്ന് സ്റ്റിക്കർ കണ്ടപ്പോൾ മനസിലായി. റൂമിൽ ചെന്നു ഇട്ട് നോക്കിയപ്പോൾ എല്ലാം നല്ല ഉഗ്രൻ സെലക്ഷൻ.. ഞാൻ ഓരോന്നും ഇട്ട് അവളെക്കൊണ്ട് കാണിച്ചു.
One Response
Waiting ??