എന്റെ സ്വപ്നങ്ങളും മോഹവും
നിന്റെ അവനോടുള്ള ഈ പെരുമാറ്റം അതെനിക്കങ്ങോട്ട് ഇഷ്ടമാകുന്നില്ല.. കേട്ടല്ലോ..
എന്ത് പെരുമാറ്റം ? ഞാന്‍ എന്ത് ചെയ്തു?
നീ ഒന്നും ചെയ്തില്ലേ? ഞാന്‍ നിന്നോട് എത്രവട്ടം പറഞ്ഞു അവനോടു നീ ഈ കാണിക്കുന്നതൊക്കെ എനിക്ക് കാണാമെന്ന്..
ഞാന്‍ അവനോടു എന്ത് കാണിച്ചെന്നാ വിഷ്ണു ഈ പറയുന്നേ?
ആര്യ അത്യാവശ്യം ഗൗരവത്തോടെ തന്നെ ചോദിച്ചു.
ഒന്നും കാണിച്ചില്ലേ? ഏ ?
ഇല്ലാ.. ദേ… എപ്പോഴത്തേയും പോലെ വന്നാലുണ്ടല്ലോ !!
പിന്നെ.. നീ എന്തിനാ അവനന്ന് ഉമ്മ കൊടുത്തെ? ഹേ… അത് പറ?
ഓ അതോ, എനിക്ക് തോന്നിയിട്ട്. അല്ല എല്ലാം ഞാന്‍ നിന്നോട് ബോധിപ്പിക്കാണോ?
ആ വേണം.. എന്‍റെ പെണ്ണ് ഞാന്‍ പോകുമ്പോള്‍ അവനോടു അങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് സഹിക്കില്ല. എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ …അങ്ങനൊക്കെ?.
എങ്ങനൊക്കെ? ശ്രീ വീണ്ടും നിന്റെ ഭ്രാന്തുംകൊണ്ട് വരരുത്.. കേട്ടല്ലോ. ഞാന്‍ പലവട്ടം പറഞ്ഞു രണ്ടും നീ തന്നാന്ന്, അല്ലേലും എനിക്കെന്‍റെ മുറചെക്കനെ ഉമ്മവെക്കാനോ ഇനി സ്നേഹിക്കാനോ ഒന്നും നിന്റെ അനുവാദം വേണ്ട.. കേട്ടല്ലോ. നീ എന്നെ ഇതും പറഞ്ഞു കൊറെയായി ഭ്രാന്താക്കുന്നു. ഇനി മതി..!!
ഹ്മ്മം.. നിനക്കെന്നെ വേണ്ടല്ലോ… പറഞ്ഞോ, പോയി പറഞ്ഞോ അവനെ ഇഷ്ടാന്ന്. ഞാന്‍ ആരാ.. പക്ഷേ ഒന്നുണ്ട് നീ അവനോടു ഇഷ്ടം പറയുന്ന നിമിഷം തൊട്ട് വിഷ്ണു പിന്നെ ഉണ്ടാവില്ല. പോകും…. എന്നെന്നേക്കുമായി.