എന്റെ സ്വപ്നങ്ങളും മോഹവും
പെട്ടെന്ന് ഗോപന്‍ റൂട്ട് മാറ്റി.
“ആ ഭദ്രകാളിക്ക് ഇനി എന്താണാവോ? അവളെ പണ്ടൊന്നു വിളിച്ചതിന്‍റെയാ ഞാന്‍ രണ്ടുമാസം വീട്ടില്‍ ഒടിഞ്ഞു തൂങ്ങി കിടന്നേ..”
എന്റെ ആത്മഗതം കൊറച്ചുറക്കെ ആയിപ്പോയി.
“ആ എനിക്കറിയില്ല, നീ വരുമ്പോള്‍ ഒന്ന് വിളിക്കാന്‍ പറഞ്ഞു.”
“എനിക്കെങ്ങും മേലാ.. അവടെ വായിലിരിക്കുന്ന കേക്കാന്‍..”
“ഞാന്‍ പറഞ്ഞന്നേയുള്ളു, അതിനു നീ എന്നെ ചാടിക്കടിക്കണ്ട.”
ഞാൻ വിളിക്കില്ലെന്ന് അറിയാവുന്നോണ്ടാകും അവൻ പിന്നെന്നെ നിർബദ്ധിക്കാഞ്ഞേ.
പിന്നേ എനിക്ക് വട്ടല്ലേ.. അങ്ങോട്ട് പോയി കേറാന്‍. അല്ല ഈ കോയിന്‍ ബൂത്തിലോട്ടു തിരിച്ചും വിളിക്കാന്‍ പറ്റോ? അപ്പോഴും നമ്മള്‍ കോയിൻ ഇടണോ? എന്റെ ചിന്തകൾ കാടുകയറി.
“ഹലോ.. ശ്രീഹരി ആണോടാ?
“ഹ്മ്മ”
നേരത്തെ നിനക്ക് എങ്ങനെയുണ്ടെന്നറിയാന്‍ വിളിച്ചതാ.
“ഹം..”
എങ്ങനുണ്ട്.. വേദനയുണ്ടോ? കിടന്നു തുള്ളാന്‍ നിക്കാതെ അടങ്ങി ഒതുങ്ങിയിരുന്നു മെഡിസിനൊക്കെ സമയത്തു കഴിച്ചോണം.. കേട്ടല്ലോ..
അച്ചൂ നീ ഇപ്പൊ അങ്ങട് പഠിക്കാന്‍ പോയതല്ലേ ഉള്ളു, അതിനു മുന്നേ ഡോക്ടര്‍ കളിക്കല്ലേ..എന്തിനാ ഇപ്പൊ അവനെ വിളിച്ചിട്ട്.. ഹേ !!
വിഷ്‌ണു.. താൻ ആരാണെന്നവളോട് വെളിപ്പെടുത്തി.
ഓ നീയാരുന്നോ ? അല്ല എനിക്കവനെ വിളിക്കാന്‍ പാടില്ലേ?