എന്റെ സ്വപ്നങ്ങളും മോഹവും
“എനിക്ക് നീ നായന്മാരുടെ അടിവാങ്ങിത്തരുമോ. ഈ വയ്യാത്ത കാലും വെചോണ്ടെനിക്കൊന്നും വയ്യ ഓടാന്‍.”
“അതിന് നിയെന്തിനാ ഓടണേ? അവൾക്കങ്ങനൊന്നും ഇല്ലടാ. നിന്നെ ഭയങ്കര കാര്യാ. എനിക്കുറപ്പാ നിങ്ങള്‍ അവസാനം ഒന്നിക്കും.
ഞാൻ അവനെയൊന്നു ഓണാക്കി നോക്കിയതാ.. ചിലപ്പോ സ്റ്റാർട്ടായാലോ.
“പോടാ മയിരെ അവിടുന്ന്, നീയാ ഇതുപോലെ പണ്ട് എനിക്ക് പണിതന്നേ. അതോണ്ടാ അവള്‍ എന്‍റെ പുറകെ ഇങ്ങനെ.”
അവന്‍ ആ പറഞ്ഞ പണി എന്താന്ന് വെച്ചാൽ, ഞാന്‍ അവനുവേണ്ടി അവളടുത്ത് ചെന്നൊന്നു പെണ്ണ് ചോദിച്ചതാ. ഏട്ടനൊക്കെ ഉണ്ടാരുന്ന സമയത്ത്, ഞങ്ങള്‍ എല്ലാരും ഒരേ സ്കൂള്‍ വാനിലായിരുന്നു വന്നോണ്ടിരുന്നത്. എന്തോ അന്ന് ഗോപന്‍ വരുമ്പോളെല്ലാം അവള്‍ എഴുന്നേറ്റു കൊടുക്കും. അവളുടെ ആ സിമ്പതി കണ്ടപ്പോള്‍ അവൾക്ക് ഗോപനോട് എന്തോ ഉണ്ടെന്നെനിക്ക് തോന്നി. അന്നവള് തീരെ ചെറുതാ. ആര്യേച്ചി വാങ്ങിത്തന്ന പുളിമുട്ടായി അവക്കു ഡോണേറ്റുചെയ്തിട്ട് ഗോപനെ ഇഷ്ടമാണോന്നു ചുമ്മാ കേറിയങ്ങു ചോദിച്ചു. ചിലപ്പോ ഞാന്‍ ആ നീട്ടിയ മിട്ടായി തിരിച്ചുവാങ്ങും എന്ന് കരുതിയാകും അന്നവള് അതു സമ്മതിച്ചത്. അതിൽപ്പിന്നെ അവൾ ഇവന്റെയാ, അല്ല ഞാനങ്ങനെ ആക്കിയെടുത്തു.
“നീ അത് കള, നിന്നെ നിന്‍റെ ആര്യേച്ചി വിളിച്ചു.. അത് പറയാനാ അവര് വന്നേ.”