എന്റെ സ്വപ്നങ്ങളും മോഹവും
“അതൊന്നുമില്ലടാ, ആമി.. അത് എന്റെ മനസിൽ മരണമില്ലാത്തൊരു മോഹമായിരുന്നു.. അതൊക്കെ പോട്ടേ.. ശ്രീഹരിക്ക് കഴിക്കാന്‍ വല്ലതും വേണോ”
അവൾ ബാക്കി മുട്ട പപ്സ് വായ്ക്കുള്ളിലേക്കാക്കിക്കൊണ്ട് ചോദിച്ചു.
“മച്ച്..”
“എന്നാലും ഒരു എഗ്ഗ് പപ്സായാലോ? അതോ മീറ്റ് റോൾ വേണോ? “
മുഖത്തൊരു ചിരി ഫിറ്റ് ചെയ്തിട്ട് ചോദിച്ചു.
എന്റെ ഉള്ളിലെ കൊതി എനിക്ക് സഹിക്കാമായിരുന്നില്ല, ആ മുഖഭാവം കണ്ടിട്ടാവണം അവൾ എനിക്ക് രണ്ടും വാങ്ങി തന്നത്. അതൊരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു.
ഞാന്‍ അത് കഴിച്ചിട്ട് തിരിച്ചു ക്ലാസിലേക്ക് നടന്നു.
“വിഷ്ണൂ….!”
അരുണിമ.. താന്‍ പണ്ടെന്നോ കണ്ടെത്തിയതും അന്ന് പാടെ അവഗണിച്ചതുമായൊരു സിദ്ധാന്തം ശ്രീഹരി വിളിച്ച ‘ആമീ’ എന്നൊരൊറ്റ വിളിയുടെ പിന്‍ബലത്തില്‍ അവനുമേല്‍ പരീക്ഷിക്കാന്‍ തുനിയുകയാണ്.
എന്നാല്‍ വിഷ്ണു അരുണിമക്ക് വെറും ഒരു വിളിയുടെ അകലത്തില്‍ അല്ലാലോ !!.
“എടാ ശ്രീ.. നീ എവിടെപ്പോയി കിടക്കുവായിരുന്നു?”
ഗോപന്‍ എങ്ങുന്നോ ഓടിക്കൊണ്ട് വന്നു ചോദിച്ചു. [ തുടരും ]