എന്റെ സ്വപ്നങ്ങളും മോഹവും
“നീ കൂടെ വായോ”
“നിന്നെ ഒറ്റയ്ക്ക് കാണണമെന്നാ പറഞ്ഞത്. “
അവനെന്നെ ഉന്തിത്തള്ളി കാന്റീനില്‍ എത്തിചിട്ട് ആളെ ചൂണ്ടിക്കാണിച്ചു. പിന്നെ തിരിഞ്ഞുനോക്കിയപ്പോള്‍ അവനെ കണ്ടില്ല..!!
ഞാന്‍ തള്ളിയിട്ട മുറിവ് ഇപ്പൊഴും നെറ്റിയില്‍ ഉള്ളതുകൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിലായി. പുള്ളിക്കാരിയും കൂട്ടുകാരും ഇരുന്നു പപ്സ് കഴിക്കുന്നു.
ഞാന്‍ അല്പം പേടിയോടെ തന്നെയാണ് അങ്ങോട്ട് ചെന്നത്. എന്നേ കണ്ടതും ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി,
“ഹാ.. വാട ശ്രീ….അറിയോ?”
“മിച്ച്..”
ഞാന്‍ ഇല്ലെന്നു ചുമല്‍ കൂച്ചി കാണിച്ചു.
“നിന്റെ കാലൊക്കെ ശേരിയായോ”
അവള്‍ ഒന്ന് ചിരിച്ചിട്ട് ചോദിച്ചു.
“ഹ്മ്മം.. ,ഇപ്പൊ കൊഴപ്പമില്ല.”
“എന്‍റെ പേര് അരുണിമാന്നാ.. ഒന്ന് ഓര്‍ത്തു നോക്കിക്കെ അറിയോന്ന്?”
“മ്ച്ച്”..
“ആമി.. ഇപ്പൊ അറിയോ?”
അവള്‍ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു
“ഇല്ല.. ഞാന്‍ ചേച്ചിയെ ആദ്യമായാണ് കാണുന്നെ”
അവളുടെ മുഖം വാടി.
“അല്ലടാ അന്ന് നീ എന്റെ പുറത്തേക്ക് വീണപ്പോ ആമീന്ന് വിളിച്ചത് ഞാൻ കേട്ടു. ഞാന്‍ കരുതി എന്നെ അറിയാമായിരിക്കുമെന്ന്..”
അവളെനിക്ക് മുഖംതരാതെ കുനിഞ്ഞു സോസറിലേക്ക് നോക്കി പറഞ്ഞു.
“ഇല്ല ചേച്ചി.. ഞാനങ്ങനെ ഒന്നും വിളിച്ചില്ല, ആരാ… ചേച്ചിയാണോ ആമി?”